ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം;ഇസ്ലാമിക് ജിഹാദ് നേതാവ് െകാല്ലപ്പെട്ടു
text_fieldsഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ സായുധ വിഭാഗമായ ഇസ്ലാമിക് ജിഹ ാദിെൻറ കമാൻഡർ കൊല്ലപ്പെട്ടു. ഗസ്സയിലെ ശെജയ്യ ജില്ലയിലുണ്ടായ ആക്രമണത്തിൽ ബാഹ അ ൽഅത്തയാണ് (42) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിെൻറ ഭാര്യയും കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അത്തയുടെ മരണത്തിൽ ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തുമെന്ന് ഹമാസ് പ്രതികരിച്ചു.
അത്തയുടെ നേതൃത്വത്തിൽ നിരവധി തവണ റോക്കറ്റാക്രമണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചിരുന്നു. ഹമാസ് കഴിഞ്ഞാൽ ഗസ്സയിലെ രണ്ടാമത്തെ സൈനിക സംഘടനയാണ് ഇസ്ലാമിക് ജിഹാദ്. ഇറാനാണ് ഈ സംഘടനക്ക് ആയുധങ്ങൾ നൽകുന്നതെന്നാണ് ആരോപണം.
അതിനിടെ, സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൂരിയെ ലക്ഷ്യം വെച്ചും ആക്രമണമുണ്ടായി. ആക്രമണത്തിൽ വീട് തകരുകയും മകനും പേരക്കുട്ടിയും കൊല്ലപ്പെടുകയും ചെയ്തു.