ഇസ്രായേൽ ആരോഗ്യമന്ത്രി രാജിവെച്ചു
text_fieldsജറൂസലം: ജൂതർ വിശുദ്ധമായി കണക്കാക്കുന്ന സാബത് ദിനത്തിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നെതന്യാഹു മന്ത്രിസഭയിൽനിന്ന് യാഖൂബ് ലിറ്റ്സ്മാൻ രാജിവെച്ചു. ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. അതേസമയം, തെൻറ പാർട്ടിയായ യുനൈറ്റഡ് തോറ ജൂദിസം ഭരണസഖ്യത്തിൽ തുടരുമെന്നും യാഖൂബ് വ്യക്തമാക്കി. ഇസ്രായേൽ റെയിൽവേയിൽ സാബത് ദിനത്തിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചതാണ് യാഖൂബിനെ പ്രകോപിപ്പിച്ചത്.
അനിവാര്യമായ കാരണങ്ങളാലാണ് തൊഴിലെടുപ്പിച്ചതെന്നാണ് റെയിൽവേ മന്ത്രാലയത്തിെൻറ വിശദീകരണം. എന്നാൽ, ഇത് കള്ളമാണെന്ന് ആരോപിച്ച യാഖൂബ് സാബത് ദിനം റെയിൽവേയുടെ അറ്റകുറ്റപ്പണിക്കായി മാറ്റിവെക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രസ്താവിച്ചു. വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ചത്തെ സൂര്യാസ്തമയം വരെയാണ് സാബത് ദിനം. ഇസ്രായേൽ രാഷ്ട്രീയത്തിൽ കടുത്ത യാഥാസ്ഥിതിക പക്ഷത്തിന് നിർണായക സ്ഥാനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
