Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവിന്...

നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ്

text_fields
bookmark_border
നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ്
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​ൽ വീ​ണ്ടും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞ െ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന് സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​ത ്ത​തി​നാ​ലാ​ണി​ത്. സെ​പ്റ്റം​ബ​ര്‍ 17ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടു​ മെ​ന്ന് നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍ധ രാ​ത്രി​ക്ക​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ നെ​ത​ന്യാ​ഹു​വി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ല്‍, വി​വി​ധ പാ​ര്‍ട്ടി​ക​ളു​മാ​യി ആ​ഴ്ച​ക​ളോ​ളം നെ​ത​ന്യാ​ഹു കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മെ​ന്ന പ്ര​മേ​യം 45 നെ​തി​രെ 74 വോ​ട്ടി​ന്​ സെ​ന​റ്റ് പാ​സാ​ക്കി.

ഇ​സ്രാ​യേ​ലി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ത​ള്ളി​വി​ട്ട​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം നെ​ത​ന്യാ​ഹു​വി​​െൻറ ലി​കു​ഡ്​ പാ​ർ​ട്ടി​ക്കാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ലി​കു​ഡ്​ പാ​ർ​ട്ടി​ക്ക്​ ഒ​റ്റ​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​സ്രാ​യേ​ലി​​​​െൻറ ച​രി​ത്ര​ത്തി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​തോ​ടെ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin Netanyahuworld newsmalayalam news
News Summary - Israel Heads to New Election After Netanyahu Fails to Form Coalition-world news
Next Story