Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആർക്കും കേവല...

ആർക്കും കേവല ഭൂരിപക്ഷമില്ല; ഇസ്രായേലിൽ ഭരണപ്രതിസന്ധി

text_fields
bookmark_border
israyel
cancel

ടെൽ അവീവ്​: മാസങ്ങൾക്കിടെ രണ്ടാം തവണയും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവ​ാ​െത ഇസ്രായേൽ തെരഞ്ഞെടു പ്പ്​ ഫലം. രണ്ട്​ പതിറ്റാണ്ടിലേറെ രാജ്യഭരണത്തിൽ ‘ബിഗ്​ ബ്രദർ’ സാന്നിധ്യമായ ബിൻയമിൻ നെതന്യാഹു നയിക്കുന്ന ലിക് കുഡ്​ സഖ്യത്തിനോ മുഖ്യപ്രതിപക്ഷമായ ബെനി ഗാൻറ്​സി​​െൻറ ബ്ലൂ ആൻറ്​ വൈറ്റ്​ സഖ്യത്തിനോ 61 സീറ്റ്​ ലഭിക്കാതെ വന്നതോടെയാണ്​ പ്രതിസന്ധി രൂക്ഷമായത്​. 99.8 ശതമാനം വോട്ടിങ്​ പൂർത്തിയായിട്ടുണ്ട്​. അന്തിമ ഫലം അടുത്ത ബുധനാഴ്​ചയാകും.

കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ സഭയിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ്​ വീണ്ടും തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. നെതന്യാഹുവി​​െൻറ ലിക്കുഡ്​ കക്ഷിക്ക്​ അന്ന്​ 35 സീറ്റുണ്ടായിരുന്നതാണ്​ ഇത്തവണ 31 ആയി കുറഞ്ഞത്​. സഖ്യത്തിലെ മറ്റു കക്ഷികളെ കൂടി ചേർത്താൽ ഇത്തവണ 54 സീറ്റുകളുണ്ട്​. പ്രതിപക്ഷ സഖ്യത്തിന്​ 44 ഉം. അറബ്​ ജോയിൻറ്​ ലിസ്​റ്റ്​ എന്ന പേരിൽ സഖ്യമായി മൽസരിച്ച അറബ്​ കക്ഷികൾ ഇത്തവണ 13 ​സീറ്റ്​ നേടി മൂന്നാമത്തെ വലിയ മുന്നണിയായി. മുൻ പ്രതിരോധ മന്ത്രി അവിഗ്​ദോർ ലീബർമാൻ നയിക്കുന്ന ‘യി​സ്രായേൽ ബെയ്​തെയ്​നു’ എട്ടു സീറ്റുകൾ നേടിയിട്ടുണ്ട്​. വീണ്ടും അധികാരത്തിലേറാൻ നെതന്യാഹുവും ഇത്തവണ​ വിട്ടുകൊടുക്കാതിരിക്കാൻ ഗാൻറ്​സും ചരടുവലികൾ സജീവമാക്കിയിട്ടുണ്ട്​. അറബ്​ സഖ്യം നിർണായക സാന്നിധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelworld newsmalayalam newsGeneral
News Summary - Israel Election Results: Netanyahu’s Loss-World news
Next Story