Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​യി​ലെ ഇ​റാ​ൻ...

സി​റി​യ​യി​ലെ ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

text_fields
bookmark_border
സി​റി​യ​യി​ലെ ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം
cancel

ജ​റൂ​സ​ലം: സി​റി​യ​യി​ലെ ഇ​റാ​​െൻറ ‘ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു’ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​ യേ​ൽ. ഇ​റാ​നി​ൽ​നി​ന്നു​ള്ള റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​നു​ മ​റു​പ​ടി​യാ​യാ​ണ്​ ആ​ക്ര​മ​ണ​മെ​ന്നും ഇ​സ്രാ​ യേ​ൽ പ്ര​തി​രോ​ധ സേ​ന വ്യ​ക്ത​മാ​ക്കി.
ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശ​ക്ത​മാ​യ ആ​ക്ര​മ​ണം റ​ഷ്യ​ൻ നി​ർ​മി​ത വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ടു​ത്ത​താ​യി സി​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

സി​റി​യ​യി​ലെ ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ഇ​സ്രാ​യേ​ൽ പ​തി​വാ​യി ആ​ക്ര​മ​ണം ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ്.

തെ​ക്ക​ൻ ഡ​മ​സ്​​ക​സി​ന് മു​ക​ളി​ലൂ​ടെ നി​ര​വ​ധി മി​സൈ​ലു​ക​ൾ പോ​കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു എ​ന്നാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​വ​യി​ൽ മി​ക്ക മി​സൈ​ലു​ക​ളും സി​റി​യ​ൻ പ്ര​തി​രോ​ധ സം​വി​ധാ​നം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​സ്രാ​യേ​ലി​​െൻറ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഡ​മ​സ്ക​സി​ലേ​ക്ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictworld newsmalayalam newsranian force
News Summary - Israel carries out attacks-on Iranian forces in Syria-world news
Next Story