ഗസ്സയിൽ 80 കേന്ദ്രങ്ങളിൽ ഇസ്രായേൽ റോക്കറ്റാക്രമണം
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ സുരക്ഷ ആസ്ഥാനമന്ദിരമടക്കം ഗസ്സയിലെ 80 കേന്ദ്രങ്ങൾ തകർന്നു. ഗസ്സയിൽനിന്ന് ഹമാസ് 30 തവണ റോക്കറ്റാക്രമണം നടത്തിയതിന്തിരിച്ചടിയാണിതെന്നാണ് ഇസ്രായേലിെൻറ വാദം. ആഴ്ചകളായി ഇരുപക്ഷങ്ങളും ആക്രമണം തുടരുകയാണ്.
ഇസ്രായേലിനെയും ഗസ്സയെയും വേർതിരിക്കുന്ന അതിർത്തിയിൽ ഫലസ്തീനികളുടെ പ്രതിഷേധത്തെ പീരങ്കികളുപയോഗിച്ചാണ് ഇസ്രായേൽ സൈന്യം നേരിട്ടത്. വെടിവെപ്പിൽ അഞ്ചു ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഗസ്സയിലെ അഞ്ചു മേഖലകളിൽ തമ്പടിച്ച ഫലസ്തീനികൾ ഇസ്രായേൽ സൈന്യത്തിനെതിരെ ടയറുകൾ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധിച്ചിരുന്നു. കണ്ണീർവാതകവും പീരങ്കിയുമുപയോഗിച്ചാണ് ഇസ്രായേൽ പ്രതിഷേധക്കാരെ നേരിട്ടത്.
വടക്കൻ ഗസ്സയിൽ വെടിവെപ്പിൽ 27 വയസ്സുള്ള ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടതായും 170ഒാളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടായിരുന്നു. മേഖലയിൽ സംഘർഷമൊഴിവാക്കാൻ ഇൗജിപ്തിെൻറ നേതൃത്വത്തിൽ മധ്യസ്ഥശ്രമങ്ങൾ നടന്നിരുന്നു. ഉപരോധം പൂർണമായി നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഹമാസ് അറിയിച്ചത്.
ഉപരോധം 20 ലക്ഷത്തിലധികം വരുന്ന ഗസ്സ വാസികളുടെ ദുരിതം ഇരട്ടിപ്പിച്ചിരിക്കയാണ്. ഒരു ദിവസത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമാണ് അവർക്ക് വൈദ്യുതി അനുവദിച്ചത്. കുടിക്കാൻ വെള്ളമില്ല, ഗസ്സക്കു പുറത്തേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല, തൊഴിൽ ചെയ്ത് ജീവിക്കാൻ അവസരമില്ല. ഇതെല്ലാം കൂടുതൽ യുവാക്കളെ പ്രതിഷേധത്തിെൻറ ഭാഗമാകാൻ പ്രേരിപ്പിക്കുകയാണ്. നിരായുധരായ ഫലസ്തീനി പ്രതിഷേധകരെ തോക്കുപയോഗിച്ച് നേരിടുന്ന ഇസ്രായേൽ നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
