സിറിയയിൽ ഇസ്രായേൽ ആക്രമണം; ഏഴു മരണം

22:54 PM
14/02/2020

ബൈ​​റൂ​ത്​​: സി​റി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ​ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ വി​പ്ല​വ സേ​നാം​ഗ​ങ്ങ​ള​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​​െൻറ സൈ​നി​ക​സാ​ന്നി​ധ്യ​മു​ള്ള വി​മാ​ന​ത്താ​വ​ള മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സി​റി​യ​ൻ​ സേ​നാം​ഗ​ങ്ങ​ളും നാ​ല്​ ഇ​റാ​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യ സി​റി​യ​ൻ നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ കു​ന്നു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി ഇ​സ്രാ​യേ​ൽ വി​ക്ഷേ​പി​ച്ച മി​സൈ​ലു​ക​ളെ ഇ​ൻ​റ​ർ​സെ​പ്​​ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ത​ക​ർ​ത്തു​വെ​ന്നാ​ണ്​ സി​റി​യ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ച്ച​ത്. നി​ര​വ​ധി മി​സൈ​ലു​ക​ൾ ​ത​ക​ർ​ത്തു​വെ​ങ്കി​ലും ചി​ല​ത്​ ല​ക്ഷ്യം​ക​ണ്ടു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

ജൂ​ലാ​ൻ​കു​ന്നു​ക​ൾ​ക്ക​രി​കി​ൽ സി​റി​യ​ൻ പ്ര​ദേ​ശ​ത്തെ ഇ​റാ​ൻ സാ​ന്നി​ധ്യം ത​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ൽ രാ​ഷ്​​ട്രീ​യ​വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Loading...
COMMENTS