​ൈക​േ​യ​റ്റ ഭൂ​മി​യി​ലെ ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ​ക്ക്​ ഇ​സ്രാ​യേ​ൽ അം​ഗീ​കാ​രം

23:15 PM
11/01/2018
west-bank

വെ​സ്​​റ്റ്​​ബാ​ങ്ക്​: ​അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​​ബാ​ങ്കി​ൽ നി​ർ​മി​ച്ച 1100 വീ​ടു​ക​ൾ​ക്ക്​ ഇ​സ്രാ​യേ​ൽ അം​ഗീ​കാ​രം ന​ൽ​കി. ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന്​ ‘പീ​സ്​ നൗ’ ​എ​ന്ന എ​ൻ.​ജി.​ഒ ആ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 352വീ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്​ പൂ​ർ​ണ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​കെ 1122വീ​ടു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്നു​​ണ്ടെ​ന്ന്​ പീ​സ്​ നൗ ​വ​ക്​​താ​വ്​ ഹാ​ഗി​ത്​ ഒ​ഫ്രാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​ത്തി​ൽ ദ്വി​രാ​ഷ്​​ട്ര ഫോ​ർ​മു​ല അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ട ഭൂ​മി​യി​ലാ​ണ്​ വി​പു​ല​മാ​യ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദ്വി​രാ​ഷ്​​ട്ര പ്ര​ശ്​​ന​പ​രി​ഹാ​ര​നി​ർ​ദേ​ശ​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​​െൻറ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 വെ​സ്​​റ്റ്​ ബാ​ങ്കി​ൽ 2013ന്​ ​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ​ൈക​േ​യ​റ്റം ന​ട​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. ആ​റാ​യി​ര​ത്തി​ലേ​റെ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ്​ 2017ൽ ​ഇ​സ്ര​ാ​യേ​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇൗ ​വ​ർ​ഷം കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ക​ഴി​ഞ്ഞ​യാ​ഴ്​​ച വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

COMMENTS