Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ൺ​നി​റ​യെ...

ക​ൺ​നി​റ​യെ ഇ​ര​ട്ട​ക​ളു​മാ​യി ഒ​രു ദ്വീ​പ്​

text_fields
bookmark_border
ക​ൺ​നി​റ​യെ ഇ​ര​ട്ട​ക​ളു​മാ​യി ഒ​രു ദ്വീ​പ്​
cancel

അ​ൽ​ബാ​ദ്​(ഫിലിപ്പീൻസ്​): നി​റ​യെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി വി​സ്​​മ​യി​പ്പി​ക്കു​ക​യാ​ണ്​ ഫി​ലി​​പ്പീ​ൻ​സി​ലെ അ​ൽ​ബാ​ദ്​ എ​ന്ന കു​ഞ്ഞ്​ ദ്വീ​പ്. ജ​ന​സം​ഖ്യ 15,000ത്തി​ൽ താ​ഴെ മാ​ത്രം. എ​ന്നാ​ലോ 100ഒാ​ളം ഇ​ര​ട്ട​ക​ൾ ഇൗ ​ദ്വീ​പി​ൽ ഇ​പ്പോ​ൾ ഉ​ണ്ട്. 86 വ​യ​സ്സു​ള്ള യു​ഡോ​ഷ്യ​യും അ​േ​ൻ​റാ​ണി​യ​യും മു​ത​ൽ നാ​ലു​മാ​സ​ക്കാ​രാ​യ ജി​യാ​നും ജോ​ണും വ​രെ. പു​റ​മെ​നി​ന്ന്​ വ​രു​ന്ന​വ​രെ വി​സ്​​മ​യി​പ്പി​ക്കും ഇൗ ​കാ​ഴ്​​ച. ഒ​േ​ര ​വ​സ്​​ത്ര​ത്തി​ൽ ഇ​വ​ർ നി​ൽ​ക്കു​േ​മ്പാ​ൾ വീ​ട്ടു​കാ​ർ​ക്കു​പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സം.

19ാം വ​യ​സ്സി​ലാണ്​ യു​ഡോ​ഷ്യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​​​​െൻറ ആ​ദ്യ നാ​ളു​ക​ളി​ൽ ത​​​​െൻറ ഭ​ർ​ത്താ​വി​ന്​ ത​ന്നെ മാ​റി​പ്പോ​വു​മാ​യി​രു​ന്നു​വെ​ന്ന ര​സ​ക​ര​മാ​യ ഒാ​ർ​മ ഇ​വ​ർ പ​ങ്ക​ു​വെ​ക്കു​ന്നു. ഇ​ത്​ പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങി​യ​പ്പോ​ൾ മൂ​ക്കി​നു മു​ക​ളി​ൽ ഉ​ള്ള മ​റു​ക്​ അ​ട​യാ​ള​മാ​യി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ യുേ​ഡാ​ഷ്യ പ​റ​യു​ന്നു.

ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ താ​ൻ പ​തി​വാ​യി ര​ണ്ട്​ വാ​ഴ​പ്പ​ഴം ക​ഴി​ച്ചി​രു​ന്ന​താ​യും അ​താ​ണ്​ ഇ​ര​ട്ട​ക​ളെ പ്ര​സ​വി​ച്ച​തെ​ന്നു​മാ​ണ്​ ഇ​സ​ബെ​ല്ല​യു​ടെ​യും അ​ല​ക്​​സ​യു​ടെ​യും മാ​താ​വ്​ പ​റ​യു​ന്ന​ത്. കാ​ഴ്​​ച​യി​ൽ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലാ​ത്ത 14കാ​രി​ക​ളാ​യ ജെ​ന്ന​ക്കും ജീ​നി​നും എ​ന്നാ​ൽ, അ​ഭി​രു​ചി​ക​ൾ ര​ണ്ടാ​ണ്. അ​തു​കൊ​ണ്ട്​ ത​ന്നെ വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലാ​ണ്​ ഇ​രു​വ​രും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. അ​മ്മ​ക്കു​ത​ന്നെ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ ജേ​ൻ നി​കോ​ളെ​യും ജെ​ന്നി നി​കോ​ളെ​യും വ്യ​ത്യ​സ്​​ത വ​സ്​​ത്ര​ങ്ങ​ളാ​ണ്​ അ​ണി​യു​ന്ന​ത്.

വ്യ​ത്യ​സ്​​ത ലിം​ഗ​ത്തി​ൽ​പെ​ട്ട ഇ​ര​ട്ട​ക​ളു​ം ധാ​രാ​ളം. അ​ൽ​ബാ​ദി​ൽ പി​റ​ക്കു​ന്ന ഇ​ര​ട്ട​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ടു​ത്തി​ടെ​യാ​യി ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​വു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. എ​ന്താ​ണ്​ ഇ​തി​ന്​ കാ​ര​ണ​മെ​ന്ന്​ ആ​ർ​ക്കും അ​റി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinsworld newsmalayalam newsIsland of Mirrors
News Summary - Island pairs of twins-World News
Next Story