കാബൂൾ: 27 പേർ കൊല്ലപ്പെട്ട അഫ്ഗാനിലെ ഗുരുദ്വാര ആക്രമണക്കേസിൽ ഒരു െഎ.എസ്.െഎ.എസ് ഭീകരനും നാലു കൂട്ടാളിക ളും പിടിയിലായതായി അഫ്ഗാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ. പാകിസ്താൻ സ്വദേശിയായ മൗലവി അബ്ദുല്ലയാണ് പിടിയിലായത ്. ഇസ്ലാം ഫാറൂഖി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സംശയമുള്ളതിനാൽ ഇന്ത്യ ഇൗ അറസ്റ്റ് ശ്രദ്ധാപൂർവമാണ്
നിരീക്ഷിക്കുന്നത്. ഒറക്സായി ജില്ലയിലെ മാമോസായി ഗോത്ര മേഖലയിൽ നിന്നുള്ളയാളാണ് ഫാറൂഖി. ഖോറാസാൻ മേഖലയിലെ െഎ.എസ് നേതാവാണ് ഇദ്ദേഹമെന്ന് അഫ്ഗാൻ സുരക്ഷാ വിഭാഗം പറയുന്നു.
മാർച്ച് 25ന് ആണ് കാബൂളിലെ സിഖ് ഗുരുദ്വാര െഎ.എസ് ഭീകരർ ആക്രമിച്ചത്. 150 ഒാളം ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തിൽ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.