ശ്രീലങ്കയിൽ റെയ്ഡിനിടെ പൊട്ടിത്തെറിച്ചത് ഐ.എസ് ഭീകരർ
text_fieldsകൊളംബോ: കഴിഞ്ഞ ദിവസം ശ്രീലങ്കൻ പൊലീസിൻെറ റെയ്ഡിനിടെ പൊട്ടിത്തെറിച്ചത് തങ്ങളുടെ ആളുകളാണെന്ന് ഐ.എസ്. മൂന്നു പേരാണ് ചാവേറുകളായി പൊട്ടിത്തെറിച്ചതെന്ന് ഐ.എസ് അവകാശപ്പെടുന്നു.
ഇന്നലെ ഐ.എസിൻെറതായി വന്ന സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓട്ടോമാറ്റിക് ആയുധങ്ങളുമായി ശ്രീലങ്കൻ പൊലീസിനോട് ഏറ്റുമുട്ടി. അവരുടെ ആയുധശേഖരം ചാവേറുകൾ സ്േഫാടനം നടത്തി നശിപ്പിച്ചു.
ശനിയാഴ്ചയാണ് ശ്രീലങ്കൻ പൊലീസ് കാൽമുണായി മേഖലയിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തിയത്. തെരച്ചിലിനിടെ തീവ്രവാദികളുമായി വെടിവെപ്പുണ്ടാവുകയും അതിനിടെ മൂന്ന് ചാവേർ സ്ഫോടനമുണ്ടായിരുന്നു.
മൂന്ന് സ്ത്രീകളും ആറു കുട്ടികളുമുൾപ്പെടെ 15 പേരാണ് ഇൗ സ്ഫോടനത്തിൽ മരിച്ചത്. കൊളംബോയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരക്ക് ആറു ദിവസത്തിനു ശേഷമാണ് റെയ്ഡിനിടെ സ്ഫോടനം നടന്നത്.