Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ഖി​ൽ...

ഇ​റാ​ഖി​ൽ ചാ​വേ​റാ​ക്ര​മ​ണം; പൊ​ലീ​സു​കാ​രടക്കം 31 മരണം

text_fields
bookmark_border
ഇ​റാ​ഖി​ൽ ചാ​വേ​റാ​ക്ര​മ​ണം; പൊ​ലീ​സു​കാ​രടക്കം 31 മരണം
cancel

ബഗ്ദാദ്: ഇറാഖിലെ തിക്രീത് പട്ടണത്തിലുണ്ടായ ചാവേറാക്രമണത്തിൽ 31പേർ കൊല്ലപ്പെട്ടു. കാൽ നടയായെത്തിയ അഞ്ചു പേർ പൊലീസ് പട്രോളിങ്ങിന് സമീപത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ടു പേർ മാത്രമാണ് പൊട്ടിത്തെറിച്ചതെന്നും മറ്റുള്ളവരെ പൊലീസ് വെടിവെച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന  ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ചിലർ പൊലീസുകാരാണ്. 

സംഭവത്തിൽ 31േപർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, മൂസിലിൽ തിരിച്ചടി നേരിടുന്ന െഎ.എസ് ആയിരിക്കും ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. നേരത്തേയും തീക്രീതിനെ ലക്ഷ്യംവെച്ച് െഎ.എസ് ആക്രമണം നടത്തിയിരുന്നു. 2015ലാണ് ഇവിടെനിന്ന് െഎ.എസിനെ ഇറാഖിസേന തുരത്തിയത്. ഇറാഖിലെ െഎ.എസി​െൻറ ശക്തി കേന്ദ്രമായ മൂസിലിൽ സേന മുന്നേറുന്ന സന്ദർഭത്തിൽ ശ്രദ്ധ തിരിക്കാനാണ് മറ്റിടങ്ങളിൽ ആക്രമണം നടത്തുന്നതെന്നാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraq blast
News Summary - ISIS CELL DRESSED IN POLICE UNIFORM KILLS 31 IN SUICIDE BOMB ATTACK ON IRAQ'S TIKRIT
Next Story