ബര്‍ഹാം സാലിഹ് ഇറാഖ് പ്രസിഡൻറ്
text_fieldsബഗ്ദാദ്: ഇറാഖിെൻറ പുതിയ പ്രസിഡൻറായി ബര്‍ഹാം സാലിഹിനെ തെരഞ്ഞെടുത്തു. ഇറാഖ് പാര്‍ലമെൻറാണ് വോെട്ടടുപ്പിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുത്തത്. കുര്‍ദിഷ് നേതാവും ഇറാഖി കുര്‍ദിസ്ഥാൻ മുന്‍ പ്രധാനമന്ത്രിയുമാണ് ബർഹാം. മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. മണിക്കൂറുകൾക്കകം അദ്ദേഹം പ്രധാനമന്ത്രിയായി ആദിൽ അബ്ദുൽ മഹ്ദിയെയും നാമനിർദേശം ചെയ്തു. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി.
പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് രണ്ട് പ്രധാന കുര്‍ദിഷ് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ രണ്ട് പാര്‍ട്ടികളും വോട്ട് ചെയ്യാന്‍ വൈകി. ശേഷം 20 നോമിനികളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
എൻജിനീയറാണ് 58കാരനായ ബർഹാം. 2003ൽ സദ്ദാമിെൻറ പതനശേഷം ആദ്യമായാണ് രാജ്യത്തെ മൂന്നു വംശീയ വിഭാഗങ്ങളിലേക്ക് അധികാരം തിരിച്ചെത്തുന്നത്. ശിയ വിഭാഗമായിരുന്നു പ്രധാനമന്ത്രിപദം കൈയാളിയിരുന്നത്. മുൻ വൈസ്പ്രസിഡൻറും പെട്രോളിയം-ധനകാര്യ മന്ത്രിയുമായ മഹ്ദിക്ക് സർക്കാർ രൂപവത്കരിക്കാൻ 30 ദിവസത്തെ സമയമുണ്ട്. അന്തിമ തീരുമാനത്തിന് പാർലമെൻറ് അനുമതി വേണം. െഎ.എസ് ആക്രമണത്തിൽ തകർന്ന രാജ്യം പുനർനിർമിക്കുന്നതും, വംശീയ-ഗോത്ര വിഭാഗങ്ങളിലെ സംഘർഷങ്ങളുമുൾപ്പെടെ നിരവധി വെല്ലുവിളികളാണ് 76കാരനായ അദ്ദേഹത്തിെൻറ മുന്നിലുള്ളത്.
ബദ്ധവൈരികളായ ഇറാൻ, യു.എസ് എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഒരേ താളത്തിൽ കൊണ്ടുപോകേണ്ടതും ആവശ്യമാണ്. മുഖ്തദ അൽ സദ്റിെൻറയും പ്രധാനമന്ത്രിയായിരുന്ന ഹൈദർ അൽ അബാദിയുടെയും ഗ്രൂപ്പുകളാണ് ഇദ്ദേഹത്തിെൻറ പേര് നിർദേശിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ആളാണ് മഹ്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
