ഇറാഖിൽ െഎ.എസിനെതിരായ യുദ്ധം അവസാനിച്ചു –അബാദി
text_fieldsബഗ്ദാദ്: ഇറാഖിൽ െഎ.എസിനെതിരായ യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി ഹൈദർ അൽഅബാദി പ്രഖ്യാപിച്ചു. മൂന്നുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ െഎ.എസ് ഭീകരരെ തുരത്താൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാഖ് -സിറിയ അതിർത്തി പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലാണിപ്പോൾ. ഇറാഖിെൻറ മഹത്തായ സംസ്കാരം തകർക്കുകയായിരുന്നു ശത്രുക്കളുടെ ലക്ഷ്യം.
എന്നാൽ, കുറഞ്ഞസമയംെകാണ്ടുതന്നെ ശത്രുക്കൾക്കെതിരെ നമ്മൾ അന്തിമ വിജയം വരിച്ചിരിക്കുന്നു -അബാദി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ തൽ അഫാർ സൈന്യം തിരിച്ചുപിടിച്ചതോടെ െഎ.എസിനെ പൂർണമായി തുരത്തിയതായി സൈന്യം പ്രഖ്യാപനം നടത്തിയിരുന്നു. സിറിയയിൽ െഎ.എസിനെതിരായ പോരാടംട വിജയകരമായി പൂർത്തിയാക്കിയതായി രണ്ടു ദിവസം മുമ്പ് റഷ്യൻ സൈന്യം പ്രഖ്യാപിച്ചിരുന്നു.
