Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2019 4:37 PM GMT Updated On
date_range 6 Oct 2019 4:37 PM GMTഇറാഖിൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം –യു.എൻ
text_fieldsബാഗ്ദാദ്: ഇറാഖിൽ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറുകണക്കിനാളുകൾ മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യു.എൻ. തൊഴിലില്ലായ്മക്കും അഴിമതിക്കുമെതിരെയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ആവശ്യപ്പെട്ടുമാണ് ഇറാഖ് ജനത സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നൂറോളമായി. ഇത് തടയണമെന്നാണ് ഇറാഖിലെ യു.എൻ മിഷൻ മേധാവി ജെനീൻ ഹെന്നിസ്-പ്ലസ്ചേർട് ആവശ്യപ്പെട്ടത്. വെടിവെച്ചും കണ്ണീർവാതകം പ്രയോഗിച്ചുമാണ് സൈന്യം സമരക്കാരെ അടിച്ചമർത്തുന്നത്. 99 പേർ കൊല്ലപ്പെടുകയും 4000 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Next Story