ഇറാഖിൽ മിനിബസിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

10:17 AM
21/09/2019

ബാഗ്ദാദ്: ഷിയാ പുണ്യ നഗരമായ കർബലയിൽ മിനിബസിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി ഇറാഖ് സൈനിക ചെക്ക് പോയിന്റിലൂടെ ബസ് കടന്നുപോകുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കർബലയിൽ നിന്ന് 10 കിലോമീറ്റർ തെക്ക് ഭാഗത്താണ് സംഭവം. ബസിൻെറ സീറ്റിനടിയിൽ സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മുങ്ങിയ യാത്രക്കാരൻ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മരിച്ചവരെല്ലാം സാധാരണക്കാരാണെന്ന് അധികൃതർ പറഞ്ഞു. 

ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാഖിനുള്ളിൽ ഐ.എസിനെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനത്തിന് ശേഷം സാധാരണക്കാർക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. 

Loading...
COMMENTS