Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസലാഹുദ്ദീനിൽ ഐ.എസ്​...

സലാഹുദ്ദീനിൽ ഐ.എസ്​ ആക്രമണം; നാല്​ പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
armed-man
cancel

ബാഗ്​ദാദ്​: ഇറാഖിലെ കേന്ദ്ര പ്രവിശ്യയായ സലാഹുദ്ദീനിൽ പൊലീസ്​ ഔട്ട്​പോസ്​റ്റിൽ ഐ.സ്​ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല്​ പൊലീസുകാരും ഒര​ു ഐ.എസ്​ ഭീകരനും കൊല്ലപ്പെട്ടു.

ഒരു പൊലീസുകാരന്​ പരിക്കേറ്റിട്ടുമുണ്ട്​. ശനിയാഴ്​ച വൈകുന്നേരമായിരുന്നു സംഭവം. ബാഗ്​ദാദിൽ നിന്ന്​ 200 കിലോമീറ്റർ വടക്ക്​ ബൈജി നഗരത്തിന്​ സമീപം ഓയിൽ പൈപ്പ് ​ലൈനിന്​ പുറത്ത്​ ​ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​.

പൊലീസ്​ ഔട്ട്​പോസ്​റ്റിനു നേരെ ഐ.എസ്​ ഭീകരർ ആക്രമണം അഴിച്ചു വിട്ടതോടെ പൊലീസ്​ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് പൊലീസുകാർ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqworld newsis attackmalayalam newssalahudin
News Summary - iraq is attack in salahudin leaves 4 policemen dead -world news
Next Story