മൂസിലിൻെറ നിയന്ത്രണം ഇറാഖ് സൈന്യം പിടിച്ചെടുത്തു
text_fieldsബഗ്ദാദ്: മൂസിലിൽ െഎ.എസിനെതിരെ സൈന്യം വിജയം വരിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. ചരിത്രവിജയം നേടിയതിന് സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സൈന്യം ടൈഗ്രിസ് നദിക്കരയിൽ എത്തി ഇറാഖി പതാക ഉയർത്തിയതിെൻറ ദൃശ്യങ്ങൾ ടെലിവിഷനിൽ പ്രചരിക്കുന്നതിനിടെയായിരുന്നു അബാദിയുടെ പ്രഖ്യാപനം. കറുത്ത നിറത്തിലുള്ള സൈനിക വേഷത്തിൽ മൂസിലിലെത്തിയ അബാദി സൈനികരെ അഭിനന്ദിക്കുന്ന ഫോേട്ടാ തെൻറ ഒൗദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

നൂറിലേറെ െഎ.എസ് ഭീകരർ ടൈഗ്രിസ് നദിക്കു സമീപം കുടുങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. പരാജയം മുന്നിൽക്കണ്ടതോടെ ഭീകരരിൽ പലരും നദിയിലേക്ക് എടുത്തുചാടിയെന്ന് റോയിേട്ടഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നു വർഷത്തിനിടെ ഇറാഖിൽ െഎ.എസ് നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.
കഴിഞ്ഞ ഒക്ടോബറിലാണ് മൂസിൽ തിരിച്ചുപിടിക്കാൻ യു.എസ് സഖ്യസേനയുടെ പിന്തുണയോടെ ഇറാഖ് പോരാട്ടം തുടങ്ങിയത്. ജനുവരിയോടെ കിഴക്കൻ മൂസിൽ തിരിച്ചുപിടിച്ചു. ഒമ്പതു മാസം നീണ്ട പോരാട്ടത്തിൽ നഗരത്തിെൻറ പല ഭാഗങ്ങളും തകർന്നു. ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം ആളുകൾ പിറന്ന മണ്ണിൽനിന്ന് കുടിയിറക്കപ്പെട്ടു. 2014 ജൂണിലാണ് െഎ.എസ് മൂസിൽ പിടിച്ചെടുത്തത്. ശിയ മിലിഷ്യകളും കുർദിഷ് പെഷമെർഗ പോരാളികളും അന്തിമപോരാട്ടത്തിൽ പങ്കാളികളായിരുന്നു.