കോവിഡ് 19: നിയന്ത്രണങ്ങൾ ആഴ്ചകൾക്കുള്ളിൽ പിൻവലിക്കുമെന്ന് ഇറാൻ
text_fieldsടെഹ്റാൻ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഴ്ചകൾക്കകം പിൻവലിക്കുമെന്ന് ഇറാൻ. പ്രസിഡൻറ് ഹസൻ റുഹാനിയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹികമായി അകലം പാലിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രണ്ട് മുതൽ മൂന്ന് ആഴ്ചകൾക്കകം പിൻവലിക്കുമെന്ന് റുഹാനി വ്യക്തമാക്കി.
സമ്പദ്വ്യവസ്ഥ വൈകാതെ തന്നെ സാധാരണനിലയിലേക്ക് എത്തുമെന്നും റുഹാനി പറഞ്ഞു. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴായിരുന്നു റുഹാനിയുടെ പ്രതികരണം. ലോകത്ത് കോവിഡ് 19 വൈറസ് ബാധ വലിയ രീതിയിൽ ബാധിച്ച രാജ്യമാണ് ഇറാൻ.
ഏകദേശം 1,556 പേർ ഇറാനിൽ വൈറസ് ബാധമൂലം മരിച്ചിട്ടുണ്ട്. നിലവിൽ 20,610 പേർ വൈറസ് ബാധയുമായി ചികിൽസയിലുണ്ട്. 7,635 പേർ ഇറാനിൽ കോവിഡ് 19യിൽ നിന്ന് രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
