ഇറാൻ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റു; അമേരിക്കൻ വാദം പൊളിഞ്ഞു

12:19 PM
17/01/2020

ബഗ്ദാദ് / വാഷിങ്ടൺ: ഇറാഖിലെ തങ്ങളുടെ വ്യോമതാവളം ലക്ഷ്യമിട്ട്​ ഇറാൻ നടത്തിയ റോക്കറ്റാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന അമേരിക്കൻ വാദം പൊളിയുന്നു. 11 യു.എസ് സൈനികർക്ക് പരിക്കേറ്റതായാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്.

 

ജനുവരി എട്ടിന് ഇറാഖിലെ അൽ അസദ് വ്യോമതാവളത്തിലായിരുന്നു ഇറാന്‍റെ ആക്രമണം. പരിക്കേറ്റ സൈനികരെ അരിഫ്ജാൻ ക്യാമ്പിലേക്കും ജർമനിയിലെ മെഡിക്കൽ സെന്‍ററിലേക്കും അയച്ചിരിക്കുകയാണ്.

ഇ​റാ​ൻ ഖു​ദ്​​സ്​ സേ​ന മേ​ധാ​വി ഖാ​സിം സു​ൈ​ല​മാ​നി​യെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ യു.എസ് നടപടിയെ തു​ട​ർ​ന്നായിരുന്നു ഇറാന്‍റെ ‍ആക്രമണം.

Loading...
COMMENTS