ഇ​റാ​ൻ ക​പ്പ​ൽ: യു.​എ​സി​െൻറ ആവശ്യം ജി​ബ്രാ​ൾ​ട്ട​ർ ത​ള്ളി 

22:04 PM
18/08/2019

ജി​ബ്രാ​ൾ​ട്ട​ർ: ബ്രി​ട്ട​ൻ മോ​ചി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച ഇ​റാ​ൻ എ​ണ്ണ​ക്ക​പ്പ​ൽ ഗ്രേ​സ്​ വ​ൺ പി​ടി​ച്ചെ​ടു​ക്കാ​ൻ യു.​എ​സ്​ ഫെ​ഡ​റ​ൽ കോ​ട​തി അ​യ​ച്ച വാ​റ​ൻ​റ്​ ജി​​ബ്രാ​ൾ​ട്ട​ർ ത​ള്ളി. 
യു.​എ​സ്​ ഇ​റാ​നു​മേ​ൽ ചു​മ​ത്തി​യ ഉ​പ​രോ​ധം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്നും ജി​ബ്രാ​ൾ​ട്ട​ർ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നാ​ൽ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന യു.​എ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​നാ​വി​ല്ല. ജൂ​ലൈ നാ​ലി​ന്​ ബ്രി​ട്ടീ​ഷ്​ നാ​വി​ക​ർ പി​ടി​ച്ചെ​ടു​ത്ത എ​ണ്ണ​ക്ക​പ്പ​ൽ മോ​ചി​പ്പി​ക്കാ​ൻ ജി​ബ്രാ​ൾ​ട്ട​ർ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 

വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറൻറ്​ പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.  

Loading...
COMMENTS