ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ദൃശ്യങ്ങൾ പുറത്ത്
text_fieldsതെഹ്റാൻ /ലണ്ടന്: ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ‘സ്റ്റെന ഇംപേേറാ’ എണ്ണക ്കപ്പലിലെ ദൃശ്യങ്ങൾ പുറത്ത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ അടക്കമുള്ളവർ ദൃശ്യങ്ങളിലുണ്ട്. മലയാളി കളടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങൾ ഇറാനാണ് പുറത്തുവിട്ടത്.
അതേസമയം, എണ്ണക്കപ്പൽ ഉടൻ വിട്ടുനൽകണമെന്ന് ബ്രിട്ടൻ വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തുടർനടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തെരേസ മേയിയുടെ അധ്യക്ഷത യിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.
കപ്പൽ പിടിച്ചെടുത്തത് നിയമപരമായ നടപടിയാണെന്നും മേഖലയുടെ സുരക്ഷക്ക് ഭീഷണിയായപ്പോഴാണ് ഇതിന് തുനിഞ്ഞതെന്നും ഇറാൻ സർക്കാർ വക്താവ് അലി റാബിഈ വ്യക്തമാക്കി. അന്താരാഷ്ട്ര നാവിക നിയമങ്ങൾ ലംഘിച്ചത് സംബന്ധിച്ച അന്വേഷണത്തെ അടിസ്ഥാനമാക്കി മാത്രമേ കപ്പൽ മോചിപ്പിക്കുന്നതിനെ കുറിച്ച് പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിടിച്ചെടുത്ത കപ്പലിൽ ഇറാൻ തങ്ങളുടെ പതാക ഉയർത്തിയിട്ടുണ്ട്. ഇറാൻ സൈന്യവും കപ്പലിൽ ഉണ്ട്.
കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലും കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ അറിയിച്ചതായി ഹൈബി ഇൗഡൻ എം.പി പറഞ്ഞു.
എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പെടെ മൂന്നു മലയാളികളാണ് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഉള്ളത്. ഇവർ സുരക്ഷിതരാണെന്നും ഇറാനിലുള്ള ഇന്ത്യൻ എംബസി ഇവരുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടിക്കാഴ്ചയിൽ മന്ത്രി അറിയിച്ചതായി എം.പി വ്യക്തമാക്കി. ഇതു സംബന്ധിച്ച് പ്രവർത്തന പുരോഗതി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് നിരന്തരം വിലയിരുത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല. ഇന്ത്യക്കാർ തികച്ചും സുരക്ഷിതരാണെന്നും എത്രയുംവേഗം അവരെ മോചിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.