കോവിഡ് 19: ഇറാനിൽ ഒെരാറ്റ ദിവസം മരിച്ചത് 54 പേർ
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിച്ച് ഇറാനിൽ ഒെരാറ്റ ദിവസം മരിച്ചത് 54 പേർ. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 290 ആയി.
അതേസമയം, ചൈനയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത വുഹാൻ പ്രസിഡൻറ് ഷി ജിൻപിങ് സന്ദർശിച്ചു. ചൈനയിൽ രോഗ ം നിയന്ത്രണവിധേയമായതിെൻറ സൂചനയായാണ് പ്രസിഡൻറിെൻറ സന്ദർശനത്തെ വിലയിരുത്തുന്നത്. വൈറസ് വ്യാപനം ഉണ്ടായ ശേഷം ആദ്യമായാണ് പ്രസിഡൻറ് വുഹാനിലെത്തുന്നത്.
ഇറ്റലിയിൽ ആറു കോടി ആളുകൾക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽ എറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ ഇതുവരെ 463 ആളുകൾ മരിച്ചിട്ടുണ്ട്.
ഗ്രീസിൽ സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചു.
കോംഗോയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ബെൽജിയം പൗരനാണ് ഇവിടെ ചികിത്സയിലുള്ളത്.
കൊറോണ ബാധിച്ചുള്ള ആദ്യ മരണം മൊറോേക്കാ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 89 വയസ്സുള്ള സ്ത്രിയാണ് ഇവിടെ മരിച്ചത്.
ബ്രിട്ടനിൽ ആറാമത്തെ മരണം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മരിച്ച രോഗിക്ക് 80ൽ അധികം പ്രായമുണ്ടായിരുന്നു. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി.
ബ്രൂണയിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. മലേഷ്യയിലെ ക്വാലാലമ്പൂരീൽ നിന്ന് എത്തിയ 53 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
