Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ ആണവ കരാർ:...

ഇറാൻ ആണവ കരാർ: അമേരിക്കൻ നിർദേശം ചൈന തള്ളി

text_fields
bookmark_border
ഇറാൻ ആണവ കരാർ: അമേരിക്കൻ നിർദേശം ചൈന തള്ളി
cancel

​െബയ്​ജിങ്​: ഇറാനുമായുള്ള ആണവ കരാർ അവസാനിപ്പിക്കണമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ നിർദേശ ം ചൈന തള്ളി. 2015ലെ കരാറിൽനിന്ന്​ പുറത്തുവന്ന്​ പുതിയ കരാറിന്​ ശ്രമിക്കാനാണ്​ ട്രംപ്​ ആവശ്യപ്പെട്ടത്​.

മിഡില ീസ്​റ്റിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്​നങ്ങൾക്ക്​ അടിസ്ഥാന കാരണം ആണവകരാറിൽനിന്ന്​ അമേരിക്ക പിന്മാറിയതാണെന്ന്​ ചൈനീസ്​ വിദേശകാര്യമ​ന്ത്രി ജങ്​ ഷുയാങ്​ ചൂണ്ടിക്കാട്ടി. ഐക്യരാഷ്​ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കു പുറമെ ജർമനിയും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്നതായിരുന്നു 2015ൽ ഇറാനുമായി ഒപ്പിട്ട ആണവ സഹകരണ കരാർ.

ഈ കരാറിൽനിന്ന്​ പുറത്തുവരാൻ സമയമായെന്നാണ്​ ബുധനാഴ്​ച ട്രംപ്​ മറ്റുരാജ്യങ്ങളെ അറിയിച്ചത്​. ഇറാനുമായി മറ്റൊരു കരാർ ഉണ്ടാക്കി ലോകത്തെ കൂടുതൽ സുരക്ഷിതവും സമാധാനവുമുള്ളതാക്കി മാറ്റണമെന്നായിരുന്നു ട്രംപി​​െൻറ ആഹ്വാനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinairan nuclear dealworld news
News Summary - iran nuclear deal china rejects america's suggestion
Next Story