ബഗ്ദാദിൽ ഉന്നത ഇറാൻ ജനറലിനെ യു.എസ് വധിച്ചു
text_fieldsബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാെൻറ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി ഉൾെപ്പടെ എട്ടു പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് െറവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിെൻറ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ പെടുന്നു.
വ്യോമാക്രമണം അമേരിക്ക സ്ഥിരീകരിച്ചു. പ്രസിഡൻറ് ട്രംപിെൻറ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെൻറഗൺ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിശദീകരണങ്ങളൊന്നുമില്ലാതെ യു.എസ് ദേശീയപതാക ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. വൈകാതെ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി.
— Donald J. Trump (@realDonaldTrump) January 3, 2020

വെള്ളിയാഴ്ച അർധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടത്തിയത്. ഉന്നതർ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ റോക്കറ്റ് ഉപയോഗിച്ച് തകർക്കുകയായിരുന്നു. സൈനിക വ്യൂഹത്തിെൻറ കാവലോടെയുള്ള യാത്രക്കിടെയാണ് സംഭവം. ഖാസിം സുലൈമാനിയുടെ മരണത്തിൽ ഇറാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കടുത്ത പ്രതികാര നടപടികളാണ് കുറ്റവാളികളെ കാത്തിരിക്കുന്നതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. കൊല്ലപ്പെട്ടവരെ അദ്ദേഹം രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ചുമതലയുള്ള സ്വിറ്റ്സർലൻഡ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ഇറാൻ അനുകൂല സായുധ വിഭാഗമായ ഖാതൈബ് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിലേക്ക് ഡിസംബർ 29ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് സ്ഥാനപതി കാര്യാലയം നൂറുകണക്കിന് പ്രക്ഷോഭകർ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഖാസിം സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട ഖാതൈബ് ഹിസ്ബുല്ലയുടെ കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു ദിവസത്തെ ഉപരോധം ബുധനാഴ്ചയാണ് അവസാനിച്ചത്. ഇതിെൻറ തുടർച്ചയായാണ് യു.എസ് വ്യോമാക്രമണമെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര ഭീകരവാദം -ഇറാൻ
ജനറൽ സുലൈമാനിയെ വധിച്ചതിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. ഐ.എസ്, അൽ നുസ്റ, അൽ ഖാഇദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശൂന്യവുമായ നടപടിയാണ് യു.എസിേൻറത്. ഈ തെമ്മാടിത്തത്തിെൻറ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയാകുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു. ഇതിനെതിരെ ഇറാനും മേഖലയിലെ സ്വതന്ത്ര രാഷ്ട്രങ്ങളും യു.എസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി വ്യക്തമാക്കി.
His efforts & path won’t be stopped by his martyrdom, by God’s Power, rather a #SevereRevenge awaits the criminals who have stained their hands with his & the other martyrs’ blood last night. Martyr Soleimani is an Intl figure of Resistance & all such people will seek revenge. /3
— Khamenei.ir (@khamenei_ir) January 3, 2020
ഉത്തരവിട്ടത് ട്രംപ്
ബഗ്ദാദ് വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തിയത് പ്രസിഡൻറ് ട്രംപിെൻറ നിര്‍ദേശ പ്രകാരം. പെൻറഗൺ ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാെൻറ നേതൃത്വത്തിൽ ആക്രമിക്കാൻ ഒരുക്കം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. ഭാവിയിലെ ആക്രമണങ്ങളെ മുളയിലേ നുള്ളാനുള്ള നീക്കമാണിതെന്നും പെൻറഗൺ വിശദീകരിച്ചു.
ഇസ്മാഈൽ ഗാനി പുതിയ മേധാവി
ഇറാൻ ഇസ്ലാമിക് െറവലൂഷനറി ഗാർഡ് തലവനായി ഇസ്മാഈൽ ഗാനിയെ നിയമിച്ചു. നിലവിൽ ഇസ്ലാമിക് െറവലൂഷനറി ഗാർഡിെൻറ ഡെപ്യൂട്ടി കമാൻഡറാണ് അദ്ദേഹം. ആയത്തുല്ല അലി ഖാംനഈയാണ് നിയമനം പ്രഖ്യാപിച്ചത്.
The US' act of international terrorism, targeting & assassinating General Soleimani—THE most effective force fighting Daesh (ISIS), Al Nusrah, Al Qaeda et al—is extremely dangerous & a foolish escalation.
— Javad Zarif (@JZarif) January 3, 2020
The US bears responsibility for all consequences of its rogue adventurism.
ബന്ധത്തിൽ കൂടുതൽ വിള്ളൽ
ആക്രമണത്തിനു പിന്നാലെ യു.എസ്-ഇറാൻ-ഇറാഖ് ബന്ധം കൂടുതൽ വഷളായി. രാജ്യാന്തര വിപണിയിൽ എണ്ണ വില കൂടി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതിനിടെ, അമേരിക്കൻ പൗരന്മാർ ഉടൻ ഇറാഖ് വിടണമെന്ന് യു.എസ് എംബസി മുന്നറിയിപ്പ് നൽകി.
കഴിയുമെങ്കിൽ വിമാനം വഴിയോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലൂടെ റോഡ് മാർഗമോ ഇറാഖ് വിടാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
