ഇറാന്റെ തിരിച്ചടി; യു.എസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം, 80 മരണമെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: ഇറാൻ െറവലൂഷനറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെ ടുത്തിയതിന് തിരിച്ചടിയായി ഇറാഖിലെ അമേരിക്കയുടെ രണ്ടു സുപ്രധാന സൈനികകേന്ദ്രങ് ങളിൽ ഇറാെൻറ മിസൈലാക്രമണം.
ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ച 5.30ഓടെ ഐൻ അൽഅസദ്, ഇ ർബിൽ സൈനികതാവളത്തിലായിരുന്നു ആക്രമണം. രണ്ടു യു.എസ് സൈനികതാവളങ്ങളിലുമായി 22 മി സൈൽ പതിച്ചതായും എന്നാൽ, ഇറാഖ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആക്രമണം നട ത്തിയ ഇറാെൻറ പേര് പരാമർശിക്കാതെ ഇറാഖ് സൈന്യം അറിയിച്ചു. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണിതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി വ്യക്തമാക്കി. ആക്രമണം അമേരിക്ക സ്ഥിരീകരിച്ചു. ഇതാദ്യമായാണ് യു.എസ് സൈനികകേന്ദ്രങ്ങൾ ഇറാൻ ആക്രമിക്കുന്നത്. ഖാസിം സുലൈമാനിയുടെ ഖബറടക്കച്ചടങ്ങിനിടെയായിരുന്നു അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കേന്ദ്രങ്ങൾക്കുനേരെ ഇറാെൻറ തിരിച്ചടി.

ആക്രമണത്തിൽ ‘ചുരുങ്ങിയത് 80 ഭീകരരായ അമേരിക്കൻ സൈനികർ’ കൊല്ലപ്പെട്ടതായും 200 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്റ്റേറ്റ് ടി.വി അവകാശപ്പെട്ടു. എന്നാൽ, അത്യാഹിതവും നാശനഷ്ടവും പരിശോധിക്കുകയാണെന്നാണ് ആദ്യം അമേരിക്ക അറിയിച്ചത്. മുൻകരുതൽ എടുത്തിരുന്നുവെന്നും ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പിന്നീട് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എസ് സഖ്യസേനയുടെ ഏറ്റവും വലിയ സൈനിക താവളമാണ് ഐൻ അൽ അസദ്. കുർദിഷ് മേഖലയിലാണ് ഇർബീൽ സൈനിക കേന്ദ്രം.
ഇറാഖിൽ അയ്യായിരത്തോളം അമേരിക്കൻ സൈനികരാണുള്ളത്. മിസൈലാക്രമണം സ്ഥിരീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകത്ത് ഏറ്റവും ശക്തമായ സൈനികസംവിധാനമാണ് അമേരിക്കയുേടതെന്ന് ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്കയുടെ മുഖത്തേറ്റ അടിയാണിതെന്ന് ഇറാെൻറ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ഇറാെൻറ ഭീഷണി കണക്കിലെടുത്ത് രണ്ടു സൈനികകേന്ദ്രങ്ങളും അതീവ ജാഗ്രതയിലായിരുന്നുവെന്ന് പെൻറഗൺ വക്താവ് ജൊനാഥൻ ഹോഫ്മൻ പ്രതികരിച്ചു. ഹെലികോപ്ടർ ഉൾപ്പെടെ സൈനികസംവിധാനങ്ങൾക്കും നാശനഷ്ടം വരുത്തിയതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്ക വീണ്ടും തെറ്റുചെയ്താൽ മേഖലയിലെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും 140 കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ െറവലൂഷനറി ഗാർഡ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
അക്രമത്തിനു പിന്നിലുള്ള ക്രിമിനലുകൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കിയിരുന്നു. ഖുദ്സ് സേനാവിഭാഗത്തെ നയിച്ചിരുന്ന സുലൈമാനി ഇറാെൻറ പരമോന്നത നേതാവായ അലി ഖാംനഈ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ആളായിരുന്നു. ഇദ്ദേഹത്തെ വധിക്കാൻ പ്രസിഡൻറ് ട്രംപാണ് ഉത്തരവിട്ടത്.
ویدئویی که با عنوان «لحظه برخورد شماری از موشکها با پایگاه عین الأسد» در رسانهها منتشر شده است pic.twitter.com/zwATRFjX7h
— خبرگزاری ایسنا (@isna_farsi) January 8, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
