ഇറാൻ വോട്ടുചെയ്​തു 

22:07 PM
21/02/2020

തെ​ഹ്​​റാ​ൻ: 290 അം​ഗ പാ​ർ​ല​മ​െൻറി​​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​റാ​ൻ ജ​ന​ത വോ​ട്ടു​ചെ​യ്​​തു. പ​രി​ഷ്​​ക​ര​ണ​ങ്ങ​ളി​ലൂ​ന്നി​യ മി​ത​നി​ല​പാ​ടു​മാ​യി വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ജ​ന​സ​മ്മ​തി വ്യ​ക്​​ത​മാ​ക്കു​ന്ന​താ​കും ഫ​ല​ങ്ങ​ളെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ​ഇ​റാ​ൻ പ​ര​മോ​ന്ന​ത ആ​ത്​​മീ​യ നേ​താ​വ്​ അ​ലി ഖാം​ന​ഈ തെ​ഹ്​​റാ​നി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​​െൻറ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും വോ​ട്ട്​ ചെ​യ്യാ​നെ​ത്ത​ണ​മെ​ന്ന്​ പി​ന്നീ​ട്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

30 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​രു​ൾ​പ്പെ​ടെ 5.8 കോ​ടി പേ​ർ​ക്കാ​ണ്​ ഇ​ത്ത​വ​ണ വോ​ട്ട്​ ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള​ത്​. 250 പാ​ർ​ട്ടി​ക​ളും രം​ഗ​ത്തു​ണ്ട്. 666 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 7000ത്തി​ലേ​റെ സ്​​ഥാ​നാ​ർ​ഥി​ക​ൾ. 55,000 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ സു​ഗ​മ​മാ​യ പോ​ളി​ങ്​ ഉ​റ​പ്പാ​ക്കാ​ൻ ര​ണ്ടു ല​ക്ഷം നി​രീ​ക്ഷ​ക​ർ​ക്കും ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. 

മ​ജ്​​ലി​സ്​ എ​ന്നു​പേ​രു​ള്ള ഇ​റാ​ൻ പാ​ർ​ല​മ​െൻറ്​ പ​രി​മി​താ​ധി​കാ​ര സ​ഭ​യാ​ണ്. വാ​ർ​ഷി​ക ബ​ജ​റ്റ്, രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ സ​ഭ​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ. മ​ജ്​​ലി​സ്​ പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പി​ന്നീ​ട്​ ഉ​ന്ന​താ​ധി​കാ​ര സ​ഭ അം​ഗീ​ക​രി​ക്ക​ണം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ പാ​ർ​ല​മ​െൻറി​ലേ​ക്കു​ള്ള വോ​​ട്ടെ​ടു​പ്പ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 

Loading...
COMMENTS