ഭീതി ഒഴിയാതെ ലോകം; ഇറാനിൽ മരണം 429
text_fieldsഇറാനിൽ 24മണിക്കൂറിനിടെ 75 കേസുകൾകൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബ ാധിതരുടെ എണ്ണം 10,000 കവിഞ്ഞു. മരണസംഖ്യ 429 ആയി. വൈറസിനെതിരെ പോരാടാൻ ഇറാൻ അന്താരാഷ്ട്ര നാണ്യനിധിയിൽനിന്ന് 500 കോടി ഡോളറിെൻറ സഹായമഭ്യർഥിച്ചു. അൽജീരിയയിലും പോളണ്ടിലും ഓസ്ട്രിയയിലും ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു.
സ്പാനിഷ് മന്ത്രി ഐറീൻ മൊണ്ടേരോക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി പാബ്ലോ ഇഗ്ലസിയാസ് നിരീക്ഷണത്തിലാണ്. മഡ്രിഡ് നഗരം അടച്ചിടാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സ്പെയിനിൽ 84പേരാണ് മരിച്ചത്. 3000 പേരിൽ വൈറസ് ബാധ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
സിംഗപ്പൂരിൽ അഞ്ചുദിവസത്തേക്ക് മസ്ജിദുകൾ അടച്ചു. വൈറസ് ബാധ തടയാൻ മസ്ജിദുകൾ ശുചീകരിക്കുന്നതിനാണ് അടച്ചിട്ടത്. മലേഷ്യയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിൽ സിംഗപ്പൂരിൽനിന്ന് ആളുകൾ പെങ്കടുത്തിരുന്നു. വിവിധ മതസംഘടനകൾ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. 178 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ദർശകരിൽ വൈറസ്ബാധ കണ്ടെത്തിയതിനാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മനില ആസ്ഥാനമായ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് അധികൃതർ നിർദേശിച്ചു. ട്വിറ്റർ,ഫേസ്ബുക് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശമുണ്ട്.
വൈറസ് പടരുന്നത് തടയാൻ ശ്രീലങ്കയിലും അയർലൻഡിലും സ്കൂളുകൾ അടച്ചു.റഷ്യയും യൂറോപ്പും സംയുക്തമായി നടത്താനിരുന്ന ചൊവ്വാദൗത്യം 2022ലേക്ക് മാറ്റി. യു.എൻ മനുഷ്യാവകാശ സമിതി വ്യാഴാഴ്ച നടത്താനിരുന്ന വാർഷിക പരിപാടി റദ്ദാക്കി.