10 അടി ഉയരത്തിൽ ആഞ്ഞടിച്ച് തിരമാലകൾ
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യ തലസ്ഥാനമായ പലുവിൽ സൂനാമിയെ തുടർന്ന് വീശിയടിച്ചത് 10 അടി ഉയരത്തിലുള്ള കൂറ്റൻ തിരമാലകൾ. ഒറ്റനില കെടിടത്തിെൻറ ഉയരത്തിലുള്ള തിരമാലകളാണ് വിഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. നിരവധി വീടുകൾ ഒഴുകിപ്പോയി. ഒരുപാടുപേരെ കാണാതായി. മേഖലയിലേക്കുള്ള വാർത്തവിനിമയ ബന്ധം തകരാറിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുമില്ല. ഭൂചലനത്തെ തുടർന്നുണ്ടായ കൂറ്റൻ തിരമാലകളുടെയും ജനം പരിഭ്രാന്തരായി ഒാടുന്നതിെൻറ ദൃശ്യങ്ങളാണുള്ളത്.
2004 ഡിസംബറിൽ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ആച്ചെ പ്രവിശ്യയിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ രണ്ടുലക്ഷത്തിനടുത്ത് ആളുകളാണ് കൊല്ലപ്പെട്ടത്. അതിൽ കൂടുതലും ആച്ചെ പ്രവിശ്യയിലായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണത്.
