Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകരകയറാൻ...

കരകയറാൻ ഇ​ന്തോ​നേ​ഷ്യ;​ അ​ഴു​കി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന്​ തടസം

text_fields
bookmark_border
കരകയറാൻ ഇ​ന്തോ​നേ​ഷ്യ;​ അ​ഴു​കി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന്​ തടസം
cancel

ജ​കാ​ർ​ത്ത: ദു​രി​ത​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നാ​വാ​തെ ഭൂ​ച​ല​ന​വും സൂ​നാ​മി​യും ത​ക​ർ​ത്തെ​റി​ഞ്ഞ ഇ​ന്തോ​നേ​ഷ്യ. സു​ല​വേ​സി പ്ര​വി​ശ്യ​യി​ലെ പാ​ലു​വി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ടം. ഇ​വി​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​​ഴു​കി​യ അ​വ​സ്​​ഥ​യി​ലാ​യ​തി​നാ​ൽ ര​ക്ഷാ​സം​ഘ​ത്തി​ന്​ സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​. പ​ല​ ഭാഗത്തു​നി​ന്നും ആ​ളു​ക​ളു​ടെ അഴുകിയ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ രോ​ഗ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

പ​ക​ർ​ച്ച​വ്യാ​ധി ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കി. മ​രു​ന്നു​ക​ളു​ടെ അ​ഭാ​വ​വും ആ​ശ​ു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും വ​ല​യ പ്ര​തി​സ​ന്ധി​യാ​ണ്. പാ​ലു വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വൈ​കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി. ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ​സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്നാ​ണ്​ യു.​എ​ൻ ക​ണ​ക്ക്. ഇ​വ​ർ​ക്കാ​യി അ​ഞ്ചു​കോ​ടി ഡോ​ള​റി​​​​െൻറ സ​ഹാ​യ​മാ​ണ്​ യു.​എ​ൻ തേ​ടു​ന്ന​ത്. പാ​ലു​വി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളും ച​ളി​പു​ത​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടം വൃ​ത്തി​യാ​ക്കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കും.

പാ​ലു​വി​​​​െൻറ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ല​ത്തി​​​​െൻറ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തി​നാ​ൽ മ​ണ്ണ്​ കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ണ്. പെ​േ​ട്ടാ​ബോ, ബ​ല​റോ​വ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ന്തോ​നേ​ഷ്യ​ൻ ഭൂ​പ​ട​ത്തി​ൽ​നി​ന്ന്​ ഇ​ല്ലാ​താ​യ അ​വ​സ്​​ഥ​യി​ലാ​ണ്. ഇ​വി​ടെ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പു​ത​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ച​ളി​യി​ൽ പു​ത​ച്ച്​ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന കൈ​ക​ളും കാ​ലു​ക​ളു​മാ​ണ്​ ഫ്ര​ഞ്ച്​ ര​ക്ഷാ​​സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ മ​നു​ഷ്യ​രെ​യും ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​യി​ട​ത്തും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഭൂ​ച​ല​ന​ത്തി​ലും സൂ​നാ​മി​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1649 ആ​യി. ആ​യി​ര​ങ്ങ​ളെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പാ​ർ​ക്കു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഇൗ ​ക്യാ​മ്പു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ശു​ചി​മു​റി​ക​ളോ മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല. കൂ​ടു​ത​ൽ പേ​രും തു​റ​ന്ന​യി​ട​ങ്ങ​ളി​ലാ​ണ്​ ഉ​റ​ങ്ങു​ന്ന​ത്. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​തി​ൽ ആ​ശ്വാ​സം​കൊ​ള്ളു​ക​യാ​ണ​വ​ർ. ദു​ര​ന്ത​ത്തി​ൽ 70,000 ആ​ളു​ക​ളാ​ണ്​ ഭ​വ​ന​ര​ഹി​ത​രാ​യ​ത്. ആ​റു​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ ഭൂ​ച​ല​നം ബാ​ധി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്. അ​തി​നി​ടെ, നേ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കി​യ ആ​ശു​പ​ത്രി​യി​ൽ നാ​ലു കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ചു.

ദു​ര​ന്തം അ​തി​ജീ​വി​ച്ച ആ​യി​ര​ങ്ങ​ൾ പാ​ലു​വി​ൽ​നി​ന്ന്​ മ​റ്റു​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. കാ​ണാ​താ​യ​വ​രി​ൽ ഡോ​ക്​​ട​ർ​മാ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​വു​മു​ണ്ട്. അ​തി​ജീ​വ​ന​ത്തി​​​​െൻറ പാ​ത​യി​ലു​ള്ള​വ​ർ പാ​ച​ക​ത്തി​നാ​യി കു​ക്കി​ങ്​ ഗ്യാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്. ക​ട​ക​ളി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​തി​നാ​ൽ ആ​ളു​ക​ളെ ഉ​ള്ളി​ലേ​ക്ക്​ ക​ട​ത്തു​ന്നി​ല്ല. ഭൂ​ച​ല​ന​ത്തി​​​​െൻറ താ​ഴ്​​വ​ര​യാ​ണ്​ ഇ​ന്തോ​നേ​ഷ്യ. ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി ​പ്ര​ക​മ്പ​ന​ങ്ങ​ൾ അ​തി​ജീ​വി​ച്ചാ​ണ്​ ആ ​ജ​ന​ത​യു​ടെ ഒാ​രോ ദി​ന​വും ക​ട​ന്നു​പോ​കു​ന്ന​ത്. 26 കോ​ടി​യാ​ണ്​ ഇൗ ​ദ്വീ​പ്​ രാ​ഷ്​​ട്ര​ത്തി​ലെ ജ​ന​സം​ഖ്യ.

സുഹറാസി എന്ന അദ്​ഭുതശിശു

suharasi
സുഹറാസി

പാലു: ഭൂചലനത്തിൽനിന്ന്​ രക്ഷപ്പെട്ടതി​​​െൻറ സന്തോഷത്തിൽ വീട്ടിലേക്ക്​ ഒാടുകയായിരുന്നു ദിനാർ. എന്നാൽ അത്രയെളുപ്പം അവർക്ക്​ ലക്ഷ്യത്തിലെത്താനാകുമായിരുന്നില്ല. കാരണം പൂർണ ഗർഭിണിയായിരുന്നു.

എങ്ങും തകർന്നടിഞ്ഞ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും. ആശങ്ക വർധിച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കു​േമ്പാഴാണ്​ നേവിയുടെ ബോട്ട്​ സഹായത്തിനെത്തിയത്​. അവർ ഒരുക്കിയ ക്ലിനിക്കിൽ വെള്ളിയാഴ്​ച ദിനാർ അഞ്ചാമത്തെ കുഞ്ഞിന്​ ജന്മം നൽകി. സുഹറാസി എന്നാണ്​ മകൾക്ക്​ പേരിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiaworld newsrescuemalayalam newsIndonesia Tsunami
News Summary - indonesia deadbodies are barrier for rescue -world news
Next Story