വിവാഹമോചനക്കേസിൽ 125 കോടി നഷ്ടപരിഹാരം
text_fieldsസിംഗപൂർ: വിവാഹ മോചനക്കേസിൽ ഇന്ത്യൻ വംശജനായ ന്യൂറോളജിസ്റ്റ് മുൻ ഭാര്യക്ക് 25 മില്യൻ സിംഗപൂർ ഡോളർ (125 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. ഭാര്യയുെടയും കുഞ്ഞിൻെറയും ചെലവിനത്തിലേക്കാണ് ഇൗ തുക നൽകാൻ കാനഡയിെല ബ്രിട്ടീ ഷ് കൊളംബിയ കോടതി വിധിച്ചത്. വിവാഹമോചനത്തിന് വിദേശത്ത് വിധിച്ച ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്. < /p>
ഗോപിനാഥൻ ദേവദാസൻ(69) എന്ന ഡോക്ടർക്ക് എതിരെയാണ് വിധി. ഇയാളിൽ നിന്ന് നിന്ദ്യമായ പെരുമാറ്റമാണുണ്ടായതെന്ന് വിവാഹ മോചന ഹരജിയിൽ മുൻ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു. ഏപ്രിൽ 29 ന് വന്ന വിധിയിൽ ഭാര്യ ക്രിസ്റ്റി ദേവദാസന് 5,498,344 കനേഡിയൻ ഡോളറും കുഞ്ഞിന് 612,084 കനേഡിയൻ ഡോളറും നഷ്ടപരിഹാരം നൽകണമെന്നാണ് വിധിച്ചത്.
ഇവ കൂടാതെ കാനഡയിലെ വെസ്റ്റ് വാൻകോവറിലുള്ള 6.2 മില്യൺ ഡോളർ വിലവരുന്ന വീട്, 2.35 മില്യൺ ഡോളർ വില വരുന്ന വാൻകോവിൽ തന്നെയുള്ള മറ്റൊരു അപ്പാർട്ട്മെൻറ്, േഫ്ലാറിഡയിലുള്ള 2.48 മില്യൺ ഡോളർ വില വരുന്ന ഒരു അപ്പാർട്ട്മെൻറ് എന്നിവയും നഷ്ടപരിഹാരത്തിൽ പെടുന്നു.
1997ലാണ് ക്രിസ്റ്റിയും ദേവദാസനും വിവാഹിതരാകുന്നത്. 2016ൽ വിവാഹമോചനത്തിന് കേസ് കൊടുത്തു. ദമ്പതികൾ അസാധാരണമാ വിധം പണക്കാരാണെന്ന് കോടതി വിചാരണക്കിെട കണ്ടെത്തി. നിരവധി ആഡംബര കാറുകളും ആഭരണങ്ങളും അമൂല്യമായ കലാസൃഷ്ടികളും വീടുകളും കൂടാതെ കാനഡ, യു.എസ്., സിംഗപൂർ, തായ്ലാൻറ്, മലേഷ്യ എന്നിവിടങ്ങളിൽ സ്വത്തുവകകളും നിക്ഷേപങ്ങളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ദേവദാസൻ കഠിനാധ്വാനിയാെണന്ന് നിരീക്ഷിച്ച കോടതി, കുഞ്ഞിനോടും ഭാര്യയോടുമുള്ള ഉത്തരവാദിത്തങ്ങൾ ഇയാൾ നിറവേറ്റിയില്ലെന്നും അവരുടെ സംരക്ഷണത്തിനായി നിശ്ചിത തുക നൽകണമെന്നും വിധിക്കുകയായിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 1996 ൽ ക്രിസ്റ്റി ആദ്യ വിവാഹം ഒഴിഞ്ഞു. 1997ൽ ദേവദാസനും രണ്ട് കുഞ്ഞുങ്ങളുള്ള വിവാഹ ബന്ധം ഒഴിവാക്കി. അതിനു ശേഷം ക്രിസ്റ്റിയും ദേവദാസനും വിവാഹിതരായി. 2015 മുതലാണ് ഇവരുെട ബന്ധത്തിൽ വിള്ളൽ വീണെതന്ന് കോടതി രേഖകൾ പറയുന്നു.
2016 ൽ വിവാഹ മോചന കേസ് നൽകി. സ്വത്ത് മരവിപ്പിക്കുന്നതിനും സംരക്ഷണത്തിനുമുള്ള ഉത്തരവ് ക്രിസ്റ്റി നേടി. എന്നാൽ ക്രിസ്റ്റിയുമായി ഇവക്ക് ബന്ധമില്ലെന്ന നിലപാടെടുത്ത ദേവദാസൻ സ്വത്തുക്കളിലുള്ള ഇടപാടുകൾ തുടർന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഭാര്യയുെട ഹരജി കോടതിയിലെത്തിയപ്പോൾ മരണം വരെ ഒരു ഡോളർ പോലും നൽകില്ലെന്നായിരുന്നു ഇയാളുടെ നിലപാട്.