ബോക്സിങ്ങിന് ശേഷം ഇന്ത്യൻ വംശജൻ കുഴഞ്ഞുവീണു മരിച്ചു
text_fieldsസിംഗപ്പൂർ: തായ് കിക്ക്ബോക്സിങ് മത്സരത്തിൽ പെങ്കടുത്ത ഇന്ത്യൻ വംശജനായ ബോഡിബിൽഡർ കുഴഞ്ഞുവീണു മരിച്ചു. പ്രദീപ് സുബ്രഹ്മമണ്യം(32) ആണ് മരിച്ചത്. ബോക്സിങ് മത്സരം കഴിഞ്ഞ് മണിക്കൂറിനകമാണ് താരം മരണത്തിന് കീഴടങ്ങിയത്.
സിംഗപ്പൂരിലെ വേൾഡ് ബോഡിബിൽഡിങ് ആൻറ് ഫിസിക് സ്പോർട്ട്സ് ഫെഡറേഷെൻറ പ്രസിഡൻറായിരുന്നു പ്രദീപ്. ബോക്സിങ് താരവും ഗായകനുമായ സ്റ്റീവൻ ലിം ആയിരുന്നു പ്രദീപിെൻറ എതിരാളി. മത്സരത്തിനിടെ പ്രദീപിെൻറ മൂക്കിൽ നിന്നും രക്തം വന്നിരുന്നു. തുടർന്ന് ഇദ്ദേഹം പിൻമാറുകയും ലിമ്മിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരത്തിനിടെ പ്രദീപിന് തലയിലേക്ക് ഇടികിട്ടിയിരുന്നു. എന്നാൽ മത്സരത്തിെൻറ അവസാനം വരെ പിടിച്ചു നിന്ന പ്രദീപിന് പിന്നീട് ബോധം നഷ്ടപ്പെടുകയായിരുന്നു. ആദ്യ റൗണ്ടിൽ പ്രദീപാണ് ജയിച്ചിരുന്നത്. എന്നാൽ രണ്ടാം റൗണ്ടിൽ സ്റ്റീവൻ ലിം കനത്ത പ്രഹരത്തിലൂടെ പ്രദീപിനെ തളർത്തുകയായിരുന്നു.
എന്നാൽ പ്രദീപ് സുബ്രഹ്മണ്യത്തിെൻറ മരണകാരണം വ്യക്തമായിട്ടില്ല.
