എയർഹോസ്റ്റസിനെ അപമാനിച്ചു; ഇന്ത്യക്കാരന് തടവ്
text_fieldsസിംഗപ്പൂർ സിറ്റി: വിമാനത്തിൽവെച്ച് എയർഹോസ്റ്റസിനെ അപമാനിച്ച ഇന്ത്യക്കാരന് ജയിൽശിക്ഷ. കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. നിരഞ്ജൻ ജയന്തിനെയാണ് (34) സിംഗപ്പൂർ കോടതി മൂന്നാഴ്ചത്തെ തടവിന് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ ചുമത്തിയ കേസിൽ ഒരു കുറ്റത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. കേസിെൻറ തുടർ വിചാരണയിൽ മറ്റുവകുപ്പുകളിലെ വിധി പ്രസ്താവിക്കും.
സിഡ്നിയിൽനിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സിംഗപ്പൂർ സ്വദേശിനിയായ എയർഹോസ്റ്റസിനെ അപമാനിച്ചത്. ഫോൺ നമ്പർ ആവശ്യപ്പെട്ടായിരുന്നു ശല്യം ചെയ്തത്. നമ്പർ നൽകാത്തതിനാൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതിയെ അപമാനിക്കുകയായിരുന്നു. എയർഹോസ്റ്റസ് സഹപ്രവർത്തകർ മുഖേന പൊലീസിൽ വിവരമറിയിച്ചു. മദ്യലഹരിയിലായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
