മസൂദ്​ അസ്​ഹറിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; ഇന്ത്യ ചൈനയുമായി ചർച്ച നടത്തും

07:15 AM
21/04/2019
mazood-ashar-23

ന്യൂഡൽഹി: മസൂദ്​ അസ്​ഹറിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്നത്​ സംബന്ധിച്ച്​ ഇന്ത്യ ചൈനയുമായി ചർച്ച നടത്തും. വിദേശകാര്യ സെക്രട്ടറി വിജയ്​ ഗോഖലയായിരിക്കും ചർച്ചകൾ നടത്തുക. അടുത്തയാഴ്​ച ചൈനയിലെത്തുന്ന ഗോഖല ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യീ ഉൾപ്പടെയുള്ള പ്രമുഖരുമായി കൂടികാഴ്​ച നടത്തും. 

ഞായറാഴ്​ചയാണ്​ ഗോഖലയുടെ രണ്ട്​ ദിവസത്തെ ചൈന സന്ദർശനം തുടങ്ങുന്നത്​. സാധാരണ നടക്കുന്ന നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ്​ സന്ദർശനം. ചൈന-പാകിസ്​താൻ സാമ്പത്തിക ഇടനാഴിയെ കുറിച്ചും ചർച്ചകൾ ഉണ്ടാവും. വിദേശകാര്യ സെക്രട്ടറി അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. ജർമ്മനിയിലെ ബർലിൻ സന്ദർശനത്തിന്​ ശേഷമാണ്​ ഗോഖല ചൈനയിലെത്തുന്നത്​.

നേരത്തെ അമേരിക്ക ഉൾപ്പടെയുള്ള പാശ്​ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തിൽ മസൂദ്​ അസ്​ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം നടത്തിയിരുന്നു. എന്നാൽ, തീരുമാനത്തെ ചൈന വീറ്റോ ചെയ്യുകയായിരുന്നു.

Loading...
COMMENTS