അതിർത്തി വിഷയം ഇന്ത്യ പെരുപ്പിക്കരുതെന്ന് ചൈന
text_fieldsബെയ്ജിങ്: അതിർത്തി വിഷയം പെരുപ്പിച്ചുകാണിക്കുന്നതിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അസഫിലയിൽ കരസേനയുെട റോന്തുചുറ്റൽ വിവാദമായതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്. ഇന്ത്യ കരാർ ലംഘനം നടത്തില്ലെന്ന് കരുതുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഗങ് ഷോങ് പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ സംയമനത്തോടെ പെരുമാറണം. അതിർത്തിയിൽ സമാധാനം ഉറപ്പിക്കുന്നതിനായി ചൈനയുമായി സഹകരിക്കണം. അതിർത്തിയിലെ നിലവിലെ സാഹചര്യം എന്താണെന്ന് കൃത്യമായി അറിയില്ല. എന്നാൽ, ചൈനയുടെ അതിരിനെക്കുറിച്ച് തങ്ങൾക്ക് സംശയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
