ഇന്ത്യ–സൗദി സഹകരണം ശക്തമാക്കും
text_fieldsഒസാക്ക/ജിദ്ദ: ജപ്പാനിലെ ഒസാക്കയിൽ ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കിടെ, പ് രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയുടെ, ‘വിലമതിക്കാനാവാത്ത തന്ത്രപ്രധാന പങ്കാളി’യെന്ന് വിശേഷി പ്പിക്കപ്പെടുന്ന സൗദിയുമായി വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ഭീകരവാദ വിരുദ്ധ നീക്കം എ ന്നിവയിൽ ആഴത്തിലുള്ള സഹകരണം സാധ്യമാക്കുന്നതിനുള്ള മാർഗങ്ങൾ പ്രധാനമന്ത്രി മോദി ചർച്ചചെയ്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ ഹജ്ജ് േക്വാട്ട 1,70,000ൽനിന്ന് രണ്ടുലക്ഷമാക്കി ഉയർത്തിയതായി സൗദി അറിയിച്ചിട്ടുണ്ട്. ഇതോടെ വർഷത്തിൽ 30,000 പേർക്ക് അധികമായി തീർഥാടനം സാധ്യമാകും. ഈ വർഷം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കാനുള്ള മുഹമ്മദ് ബിൻ സൽമാെൻറ ക്ഷണം മോദി സ്വീകരിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ ഹജ്ജ് േക്വാട്ട രണ്ടു ലക്ഷമാക്കി വർധിപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തീരുമാനിച്ചിരുന്നു. സൗദി കിരീടാവകാശി ഫെബ്രുവരി 20ന് നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെയായിരുന്നു േക്വാട്ട വർധന പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 20ന് പുറത്തിറക്കിയ ഇന്ത്യ-സൗദി സംയുക്ത പ്രസ്താവനയിലെ 45ാമത്തെ വിഷയം ഇതായിരുന്നു. ജി. 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഹജ്ജ് േക്വാട്ട രണ്ടു ലക്ഷമാക്കി എന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വെള്ളിയാഴ്ച വീണ്ടും അറിയിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയും സൗദിയും തമ്മിൽ 2019ലെ ഹജ്ജ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽനിന്ന് ഇൗ വർഷം രണ്ടുലക്ഷം പേരാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
