ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ലോകം
text_fieldsന്യൂയോർക്: യുദ്ധത്തിലേക്കു പോവാതെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യയ ും പാകിസ്താനും തയാറാവണമെന്ന ആഹ്വാനവുമായി ലോകരാജ്യങ്ങൾ. നയതന്ത്രതലത്തിൽ സംഘ ർഷത്തിനു പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സ്ഥിതിഗതികളെ കുറിച ്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമ ായി ടെലിഫോൺ ചർച്ചയും നടത്തി. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയെയും ഹണ ്ട് ഫോണിൽ വിളിച്ചു.
ജയ്ശെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്കെതിരെ പാകിസ്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ആസ്ട്രേലിയൻ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂനിയനും രംഗത്തെത്തി.
ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടു വരുകയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അഭികാമ്യം സംയമനം പാലിക്കലാണെന്നും യൂറോപ്യൻ യൂനിയൻ വക്താവ് മജ കൊസിജാൻകിക് പറഞ്ഞു. ഭീകരകേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതു വരെ പാകിസ്താന് അമേരിക്ക സഹായം നൽകരുതെന്ന് മുൻ അംബാസഡർ നിക്കി ഹാലി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം -ചൈന
ബെയ്ജിങ്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും ആത്മനിയന്ത്രണം പാലിക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ സാഹചര്യം നിയന്ത്രിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണം -ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിനു പ്രതികാരമായി ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ആക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് ന്യൂഡൽഹിയിൽ നിന്ന് വാർത്തകളുമുണ്ടായിരുന്നു. അതിെൻറ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.
ഇന്ത്യ പാകിസ്താനുമേൽ നടത്തിയ ആക്രമണമാണിതെന്നും നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പാകിസ്താൻ ആരോപിച്ചിരുന്നു. പാകിസ്താന് തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും അവകാശമുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറൈശി പറഞ്ഞിരുന്നു.
വിഷയം യു.എന്നിൽ ഉന്നയിക്കും –പാകിസ്താൻ
ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യയുടെ കടന്നുകയറ്റം െഎക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കി. പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
