കോവിഡ്: യു.എ.ഇയിലേക്കും കുവൈത്തിലേക്കും ഇന്ത്യ വൈദ്യസംഘത്തെ അയക്കും
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് വൈദ്യസംഘത്തെ അയക്കണമെന്ന യു.എ.ഇയുടെയും കുവൈത്തിന്റെയും അഭ്യ ർഥന കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. വിരമിച്ച സൈനിക ഡോക്ടർമാരെയും നഴ്സുമാരടക്കമുള്ള അനുബന്ധ ആരോഗ്യ പ്രവർ ത്തകരെയും അയക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. < /p>
കുവൈത്ത് പ്രധാനമന്ത്രിയുടെ അഭ്യർഥന പരിഗണിച്ച് ഡോക്ടർമാരടങ്ങുന്ന 15 അംഗ സംഘത്തെ ഇന്ത്യൻ വ്യോമസേന നേര ത്തെ അയച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇൗ സംഘം തിരിച്ചെത്തിയത്. ഇന്ത്യൻ സംഘത്തിന്റെ പ്രവർത്തനത്തിൽ മതിപ്പ് ത ോന്നിയ കുവൈത്ത് കൂടുതൽ പേരുടെ സഹായം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം തന്നെ യു.എ.ഇയും ഇന്ത്യൻ വൈദ്യസംഘത്തിന്റെ സഹായം കോവിഡ് പ്രതിരോധത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ മൗറിഷ്യസ്, കോമോറോസ് പോലുള്ളവയും ഇന്ത്യ വൈദ്യസംഘത്തെ അയക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
യു.എ.ഇയിലേക്കും കുവൈത്തിലേക്കും സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാരെയും അനുബന്ധ ആരോഗ്യപ്രവർത്തകരെയും അയക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. മൗറിഷ്യസിലേക്കും കോമോറോസിലേക്കും ഡോക്ടർമാരടങ്ങുന്ന സൈനിക സംഘത്തെ ഹ്രസ്വകാല സന്ദർശനത്തിന് അയക്കുന്നതാണ് പരിഗണിക്കുന്നത്.
സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാർ, നഴ്സുമാർ, മറ്റു അനുബന്ധ സാങ്കേതിക ജീവനക്കാർ എന്നിവരിൽ നിന്ന് സന്നദ്ധരാകുന്നവരെയാണ് യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അയക്കുക. നൂറോളം ഡോക്ടർമാരും അത്രതന്നെ അനുബന്ധ ജീവനക്കാരും 40 ഒാളം നഴ്സുമാരും ഒാരോ വർഷവും സൈന്യത്തിൽ നിന്ന് വിരമിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കാനുള്ള വൈദ്യസംഘത്തെ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കോവിഡ് ഭീഷണി ഇന്ത്യയിലും ശക്തമായതിനാൽ നിലവിൽ സർക്കാർ സർവിസിലുള്ള ഡോക്ടർമാരെയടക്കം വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ല.
കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് കരുതുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റാമോൾ എന്നിവക്കെല്ലാം ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട്, രാജ്യങ്ങളുടെ അപേക്ഷ പരിഗണിച്ച് കയറ്റുമതി ചെയ്തിരുന്നു. 4.5 കോടി ഹൈഡ്രോക്സിക്ലോറോക്വിനും 11 മെട്രിക് ടൺ മരുന്ന് നിർമാണ വസ്തുക്കളും ബഹ്റൈൻ, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 2.2 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മാത്രമായി വേറെയും കയറ്റി അയച്ചിട്ടുണ്ട്.