Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുഹമ്മദ്​ സാലിഹ്​...

മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡൻറ്

text_fields
bookmark_border
മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡൻറ്
cancel

മാ​ലെ: ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കി​യ മാ​ല​ദ്വീ​പ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​യ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്​ സാ​ലി​ഹി​ന്​ വി​ജ​യം. നി​ല​വി​ലെ ​പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നി​നെ​യാ​ണ്​ സാ​ലി​ഹ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​തി​നി​ടെ, ജ​നാ​ഭി​പ്രാ​യം മാ​നി​ക്കു​ന്നു​വെ​ന്നും അ​ധി​കാ​രം കൈ​മാ​റു​മെ​ന്നും യ​മീ​ൻ അ​റി​യി​ച്ചു.

രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ലാ​ബ​ല​ത്തി​ൽ ഇ​ന്ത്യ​യെ ത​ഴ​ഞ്ഞ്​ ചൈ​ന​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ യ​മീ​നി​​​െൻറ പ​രാ​ജ​യം ഇ​ന്ത്യ​ക്ക്​ ആ​ശ്വാ​സ​മാ​ണ്. ‘മാ​ൽ​ഡീ​വ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി’ (എം.​ഡി.​പി) സ്​​ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ 1,34,616 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ച​താ​യി മാ​ല​ദ്വീ​പ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ദു​ർ​ബ​ലാ​വ​സ്​​ഥ​യി​ലാ​യി​രു​ന്ന പ്ര​തി​പ​ക്ഷ​ത്തി​​​െൻറ സം​യു​ക്ത സ്​​ഥാ​നാ​ർ​ഥി സാ​ലി​ഹ്​ അ​നാ​യാ​സ​മാ​യി വി​ജ​യം കൊ​യ്യു​മെ​ന്ന്​ ആ​രും ക​രു​തി​യി​ല്ല.

സാ​ലി​ഹ്​ 58.33ശ​ത​മാ​ന​വും യ​മീ​ൻ 41.7 ശ​ത​മാ​ന​വും വോ​ട്ടാ​ണ്​ നേ​ടി​യ​ത്. ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്​ മാ​നി​ക്കാ​ൻ യ​മീ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും സാ​ലി​ഹി​​​െൻറ വി​ജ​യം സ്വാ​ഗ​തം​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesworld newsmalayalam newspolitical newselection news
News Summary - India Congratulates Ibrahim Mohamed Solih For Winning Maldives Polls-world news
Next Story