ഇന്ത്യയുമായി വീണ്ടും ചർച്ചക്ക് തയാർ –ചൈന
text_fieldsബെയ്ജിങ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി വുഹാൻ രീതിയിൽ ഉച്ചകോട ിക്ക് തയാറാണെന്ന് ചൈന. അടുത്തയാഴ്ച നടക്കുന്ന രണ്ടാം ബെൽറ്റ് ആൻഡ് റോഡ് സമ്മേള നം ബഹിഷ്കരിക്കാൻ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തിലാണ് ചൈന ഇക്കാര്യം അറിയിച്ചത്. ചൈന-പാക് സാമ്പത്തിക ഇടനാഴിയെ കുറിച്ചുള്ള ആശങ്കയാണ് ഉച്ചകോടി ബഹിഷ്കരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞവർഷം വുഹാനിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചർച്ച നടത്തിയിരുന്നു. ഉച്ചകോടി വൻ വിജയമായിരുന്നുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ബെൽറ്റ് ആൻഡ് റോഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചൈന ഉത്തരകൊറിയയെ ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
