Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ചട്ടലംഘനം: ഇംറാൻ ഖാ​െൻറ വോട്ട്​ റദ്ദാക്കിയേക്കുമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ചട്ടലംഘനം: ഇംറാൻ ഖാ​െൻറ വോട്ട്​ റദ്ദാക്കിയേക്കുമെന്ന്​ റിപ്പോർട്ട്​
cancel

ഇസ്​ലാമാബാദ്​: പാകിസ്​താൻ തെഹ്​രീകെ ഇൻസാഫ്​ പാർട്ടി ചെയർമാൻ ഇംറാൻ ഖാ​​​െൻറ വോട്ട്​ റദ്ദാക്കിയേക്കുമെന്ന്​ റിപ്പോർട്ട്​. ഇംറാൻ ഖാൻ പാക്​ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശിച്ച പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്നും അതിനാൽ​ വോട്ട്​ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും പാക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

ഇംറാൻ ഖാൻ വോട്ടു ചെയ്യുന്നതി​​​െൻറ​ വിഡിയോ എടുത്തിരുന്നു. പരസ്യമായി വോട്ടു ചെയ്യുന്നത്​ തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണ്​. സ്വകാര്യ ബാലറ്റാണ്​​ പാക്​ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്​.  

 അതേസമയം, പാക്​ പൊതുതെരഞ്ഞെടുപ്പിൽ പരക്കെ അക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. പാകിസ്​താനിലെ ക്വറ്റയിൽ പൊലീസ്​ വാനിന്​ നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇതിൽ എട്ട്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. ക്വറ്റയിലെ ഇൗസ്​റ്റേൺ ബൈപാസ്​ എരിയയിലാണ്​ സംഭവമുണ്ടായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPak Electionviolating secrecy of ballotPakistan PM Imran Khan
News Summary - Imran Khan’s vote may be cancelled for violating secrecy of ballot - World News
Next Story