പാക് െതരഞ്ഞെടുപ്പ്: ഇംറാൻ ഖാെൻറ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി
text_fieldsഇസ്ലാമാബാദ്: കളിക്കളത്തിൽ തീ തുപ്പുന്ന പന്തുകളുമായി എതിരാളികളെ എറിഞ്ഞുവീഴ്ത്തിയ മുൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ ഇംറാൻ ഖാൻ ഇനി പാകിസ്താനിൽ ഭരണ തലപ്പത്തേക്ക്. ബുധനാഴ്ച ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളിൽ ഇംറാൻ നയിച്ച പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ) പാർട്ടി 104 സീറ്റുകൾ ഉറപ്പിക്കുകയും 14ൽ മുന്നേറുകയും ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്നതോടെ ഇംറാൻ പ്രധാനമന്ത്രിയാവും. വ്യാപക പരാതികൾക്ക് നടുവിലാണ് വോെട്ടണ്ണൽ പുരോഗമിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണമെന്നിരിക്കെ തൂക്കുസഭയുടെ സാധ്യതയും കാണുന്നുണ്ട്. വോെട്ടണ്ണൽ മന്ദഗതിയിലാണ്. ഇംറാൻ ഖാൻ കറാച്ചിയിൽനിന്ന് അനായാസം തെരഞ്ഞെടുക്കപ്പെട്ടു.
വിദേശത്തെ അനധികൃത സമ്പാദ്യത്തിൽ കുരുങ്ങി ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗിന് (പി.എം.എൽ-എൻ) 58 സീറ്റുകളുണ്ട്. ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് 37 സീറ്റുകളുണ്ട്. മുത്തഹിത മജ്ലിസെ അമൽ നാലിലും എം.ക്യു.എം. മൂന്ന് സീറ്റുകളിലും വിജയിച്ചു.
ദേശീയ അസംബ്ലിയുടെ അംഗബലം 342 ആണ്. ഇതിൽ 272ലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടന്നത്. 60 സീറ്റുകൾ വനിത സംവരണമാണ്. 10 സീറ്റുകൾ മത ന്യൂനപക്ഷങ്ങൾക്കുള്ളതാണ്. അഞ്ച് ശതമാനത്തിൽ കൂടുതൽ വോട്ട് നേടുന്ന പാർട്ടികൾക്ക് സംവരണ സീറ്റുകളിൽ ആനുപാതിക പ്രാതിനിധ്യമുണ്ടാകും.
നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട 137 അംഗങ്ങളുടെ പിന്തുണയിലും സർക്കാർ രൂപവത്കരിക്കാം. സർക്കാറിന് ദേശീയ അസംബ്ലിയിൽ 172 അംഗങ്ങളുടെ പിന്തുണ യെങ്കിലും വേണമെന്നാണ് വ്യവസ്ഥ. ഇംറാെൻറ മുേന്നറ്റത്തിൽ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലും മറ്റും ആഹ്ലാദം അണെപാട്ടി. പി.ടി.െഎ പ്രവർത്തകർ പതാകകളുമായി തെരുവിലിറങ്ങി.
വോെട്ടണ്ണൽ സുതാര്യമല്ലെന്നും പോളിങ് ഏജൻറുമാർക്ക് വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ വിലക്കേർെപ്പടുത്തിയെന്നും പി.എം.എൽ-എൻ, പി.പി.പി എന്നിവ ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മുഹമ്മദ് റാസ ഖാൻ പറഞ്ഞു. ഫലങ്ങൾ വൈകിയത് സാേങ്കതികപ്രശ്നം മാത്രമാണ്. റിസൽട്ട്സ് ട്രാൻസ്മിഷൻ സിസ്റ്റം രാജ്യത്ത് ആദ്യമായാണ് ഉപയോഗിച്ചത്.
വോെട്ടണ്ണലിൽ അട്ടിമറി നടന്നതായി പി.എം.എൽ-എൻ പ്രസിഡൻറ് ശഹബാസ് ശരീഫ് ആരോപിച്ചു. അനീതിയാണ് നടന്നതെന്നും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതിനിധികളെയും വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചില്ലെന്നും ക്രമക്കേട് നടത്തിയതായും അവാമി നാഷനൽ പാർട്ടി, മുത്തഹിദ ഖൗമി മൂവ്മെൻറ്-പാകിസ്താൻ, പാക്-സർസമീൻ പാർട്ടി, മുത്തഹിദ മജ്ലിസെ അമൽ, തഹരീകെ ലബ്ബൈക് പാകിസ്താൻ എന്നീ പാർട്ടികളും ആരോപിച്ചു.
കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികളാണ് ജനവിധി തേടിയത്. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വ മത്സരിച്ചെങ്കിലും തിരിച്ചടി നേരിട്ടു.
70 വർഷെത്ത ചരിത്രത്തിൽ, പട്ടാള-സിവിലിയൻ ഭരണം മാറിവരുന്ന പാകിസ്താനിൽ രണ്ടാമതാണ് സിവിലിയൻ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കി ജനാധിപത്യ രീതിയിൽ അധികാരക്കൈമാറ്റത്തിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
