ഇംറാെൻറ സത്യപ്രതിജ്ഞ 14ലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് രാജ്യത്തിെൻറ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ലേക്ക് മാറ്റിയേക്കും. നേരേത്ത 11ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഇംറാൻ ഖാൻ അറിയിച്ചിരുന്നു.
എന്നാൽ, ഇടക്കാല പ്രധാനമന്ത്രി റിട്ട. ജസ്റ്റിസ് നാസിറുൽ മുൽകിെൻറയും നിയമമന്ത്രി അലി സഫറിെൻറയും അഭിപ്രായപ്രകാരം 14ലേക്ക് മാറ്റിയേക്കുമെന്ന് ‘ഡോൺ’ പത്രമാണ് റിേപ്പാർട്ട് ചെയ്തത്.
സത്യപ്രതിജ്ഞക്കുമുമ്പ് ദേശീയ അസംബ്ലി വിളിച്ചുകൂേട്ടണ്ടതുണ്ട്. ഇത് ആഗസ്റ്റ് 11നോ 12നോ നടക്കുമെന്ന് സഫർ മാധ്യമങ്ങളോട് വ്യക്തമാക്കി. അങ്ങനെയെങ്കിൽ 14ന് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ അസംബ്ലി ചേർന്ന് ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും മൂന്നാം ദിവസം സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം. പുതിയ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ അധികാരമേൽക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയെങ്കിൽ ദേശീയമായ ആവേശത്തിന് അത് കാരണമാകുമെന്നും നിയമമന്ത്രി പറഞ്ഞു.
കഴിഞ്ഞമാസം 25ന് നടന്ന തെരഞ്ഞെടുപ്പിൽ 116 സീറ്റുകൾ നേടിയാണ് ഇംറാൻ ഖാെൻറ പി.ടി.െഎ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 137സീറ്റുകൾ വേണ്ടതുള്ളതിനാൽ സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
