Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനി​ർ​ണാ​യ​ക​മാ​യ​ത്​...

നി​ർ​ണാ​യ​ക​മാ​യ​ത്​ ഇം​റാ​ൻ–ഷി കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border
നി​ർ​ണാ​യ​ക​മാ​യ​ത്​ ഇം​റാ​ൻ–ഷി കൂ​ടി​ക്കാ​ഴ്​​ച
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ ചൈ​ന സ​ന്ദ​ർ​ശ​നം. ബെ​ൽ​റ്റ്​ ആ​ൻ​ഡ്​​ റോ​ഡ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ ക​ഴി​ഞ്ഞ മാ​സം 25ന്​ ​ഇം​റാ​ൻ ചൈ​ന​യി​ലെ​ത്തി​യ​ത്. ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഇ​രു​വ​രും മ​സ്​​ഉൗ​ദി​ന്​ ന​ൽ​കി​വ​ന്ന പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ​
ഷി​യെ കൂ​ടാ​തെ ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി ലെ ​കെ​ക്വി​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വാ​ങ്​ ക്വി​ഷാ​ൻ എ​ന്നി​വ​രു​മാ​യും ഇം​റാ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പും ചൈ​നീ​സ്​ പാ​ക്-​നേ​താ​ക്ക​ൾ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി ന​യ​ത​ന്ത്ര​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പാ​ക്​ പ​ത്ര​മാ​യ എ​ക്​​സ്​​പ്ര​സ്​ ട്രൈ​ബ്യൂ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ശ്ര​ദ്ധാ​പൂ​ർ​വം കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്​​താ​ണ്​ ചൈ​ന ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ജെ​ങ്​ ഷു​വാ​ങ്​ പ്ര​തി​ക​രി​ച്ചു.

മസ്​ഊദ്​ എവിടെ​?

ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​തോ​ടെ മ​സ്​​ഊ​ദി​ന്​ യാ​ത്രാ​വി​ല​ക്കു​ണ്ടാ​കും. അദ്ദേഹത്തി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ക്കും. ആ​യു​ധ ഉ​പ​രോ​ധ​വും ചു​മ​ത്തും. എ​ന്നാ​ൽ, ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു എ​ന്ന​തു​കൊ​ണ്ട്​ മ​സ്​​ഉൗ​ദി​നെ ത​ട​വി​ലാ​ക്കു​ന്നു എ​ന്ന​ർ​ഥ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​സ്​​ഊ​ദ്​ എ​വി​ടെ​യാ​ണു​ള്ള​ത്​ എ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​ജ്​​ഞാ​ത​മാ​ണ്. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചു​വെ​ന്ന്​ നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യ​പ്പോ​ൾ പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി മ​സ്​​ഊ​ദ്​ പാ​കി​സ്​​താ​നി​ലു​ണ്ടെ​ന്ന്​ സ​മ്മ​തി​ച്ച​തു മാ​ത്ര​മാ​ണ്​ തെ​ളി​വ്. രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം സ്​​ഥി​രീ​ക​രി​ച്ചു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​കി​സ്​​താ​നു പു​റ​മെ ചൈ​ന​ക്കും യു.​എ​സി​​​െൻറ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഇം​റാ​ൻ സ​ർ​ക്കാ​ർ മ​സ്​​ഉൗ​ദി​​​െൻറ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഭീ​ക​ര​സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കാ​നും ഉ​ത്ത​ര​വി​ട്ട​ത്.

ബു​ധ​നാ​ഴ്​​ച​യാ​ണ്​ മ​സ്​​ഊ​ദി​നെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ര​വ​ധി ത​വ​ണ മ​സ​്​​ഉൗ​ദ് അ​സ്​​ഹ​റി​നെ ആ​ഗോ​ള​ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ്ര​മേ​യം യു.​എ​ൻ ര​ക്ഷാ​സ​മി​തി​ക്കു​ മു​ന്നി​ൽ വ​ന്നെ​ങ്കി​ലും അ​തെ​ല്ലാം ചൈ​ന ത​ട​യു​ക​യാ​യി​രു​ന്നു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​വും മ​സ്​​ഊ​ദി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ര​ക്ഷാ​സ​മി​തി​യു​ടെ മു​ന്നി​ലെ​ത്തി. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും വി​ഷ​യം പ​രി​ഗ​ണി​ച്ച​പ്പോ​ൾ മ​സ്​​ഊ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​ന്ന​ത് ത​ൽ​ക്കാ​ലം മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ചൈ​ന മു​ന്നോ​ട്ടു​വെ​ച്ച​ത്. ആ ​നി​ല​പാ​ടാ​ണ്​ ഇ​പ്പോ​ൾ മ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​മേ​യ​ത്തി​ൽ​നി​ന്ന് പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം, ക​ശ്മീ​രി​ലെ ഭീ​ക​ര​ത എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കേ​ണ്ടി​വ​ന്ന​താ​യാ​ണ് സൂ​ച​ന.

ഭീ​ക​ര​ത​ക്കെ​തി​രെ യോ​ജി​ച്ച എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യു​ടെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ പ്ര​തി​നി​ധി സ​യ്യി​ദ് അ​ക്ബ​റു​ദ്ദീ​ൻ ന​ന്ദി അ​റി​യി​ച്ചു. അ​തി​നി​ടെ, മ​സ്​​ഉൗ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ ഇ​ന്ത്യ​യു​ടെ വി​ജ​യ​മ​ല്ലെ​ന്നും പാ​കി​സ്​​താ​ൻ പ്ര​തി​ക​രി​ച്ചു. കാന്തഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികളുടെ ആവശ്യത്തെ തുടര്‍ന്ന് 1999 ഡിസംബര്‍ 31നാണ് മസ്​ഉൗദിനെ ഇന്ത്യ മോചിപ്പിച്ചത്.
പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നിൽ ഇയാളായിരുന്നു. ഏറ്റവും ഒടുവിലായി നടന്ന പുല്‍വാമ ആക്രമണത്തിനു പിന്നിലും ജയ്​ശെ മുഹമ്മദ് തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും തെളിവുകളില്ലെന്നായിരുന്നു പാക്​ വാദം.

യു.​എ​സി​​െൻറ ന​യ​ത​ന്ത്ര​വി​ജ​യം –പോം​പി​യോ

വാ​ഷി​ങ്​​ട​ൺ: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ ആ​ഗോ​ള​ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​ത് അ​മേ​രി​ക്ക​യു​ടെ ന​യ​ത​ന്ത്ര​വി​ജ​യ​മാ​ണെ​ന്ന് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ. മ​സ്​​ഉൗ​ദി​നെ ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കാ​ന്‍ ഇ​ത്ര​നാ​ളും ത​ട​സ്സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് ചൈ​ന​യാ​യി​രു​ന്നു. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍ ഇ​നി ത​ട​സ്സം​നി​ല്‍ക്കി​ല്ലെ​ന്ന്​ ചൈ​ന ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ മ​സ്​​ഉൗ​ദി​നെ ആ​ഗോ​ള​ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ എ​ളു​പ്പ​മാ​യ​ത്. ‘‘ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​​െൻറ വി​ഷ​യ​ത്തി​ല്‍ പി​ന്തു​ണ​ച്ച മു​ഴു​വ​ന്‍ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നാ​ളു​ക​ളാ​യി കാ​ത്തി​രു​ന്ന ഈ ​വി​ജ​യം അ​മേ​രി​ക്ക​ന്‍ ന​യ​ത​ന്ത്ര​ത്തി​​െൻറ വി​ജ​യ​മാ​ണ്. മാ​ത്ര​മ​ല്ല തീ​വ്ര​വാ​ദ​ത്തി​നെ​തി​െ​ര നി​ല​കൊ​ണ്ട അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​െൻറ​കൂ​ടി വി​ജ​യ​മാ​ണ​ത്. ഇ​ത് പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള അ​തി​പ്ര​ധാ​ന​മാ​യ കാ​ല്‍വെ​പ്പു​കൂ​ടി​യാ​ണ്’’ -പോം​പി​യോ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
10 വ​ര്‍ഷ​ത്തി​നു​ശേ​ഷം ത​ട​സ്സ​വാ​ദം നീ​ക്കി​യ ചൈ​ന​യു​ടെ ന​ട​പ​ടി ഉ​ചി​ത​മാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​തി​നി​ധി അ​റി​യി​ച്ചി​രു​ന്നു. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യു​ള്ള ത​ങ്ങ​ളു​ടെ നി​ല​പാ​ട് വെ​റും വാ​ച​ക​മ​ടി മാ​ത്ര​മ​ല്ലെ​ന്ന് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത ചൈ​ന തി​രി​ച്ച​റി​ഞ്ഞെ​ന്നും പ്ര​തി​നി​ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:masood azhar china pakisthan world news malayalam news 
News Summary - Imran khan-xijing ping-World news
Next Story