മോദിയെ ഫോണിൽ വിളിച്ച് ഇംറാൻ ഖാന്‍റെ അഭിനന്ദനം

19:34 PM
26/05/2019
imran-khan

ഇ​സ്​​ലാ​മാ​ബാ​ദ്​: ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ മ​ഞ്ഞു​രു​ക്ക​ത്തി​െൻറ സൂ​ച​ന​യു​മാ​യി പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ചു.  ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കാ​യി ഒ​രു​മി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും അ​റി​യി​ച്ചു. 

ദ​ക്ഷി​ണേ​ഷ്യ​യു​ടെ വി​ക​സ​നം യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​ന്​ മോ​ദി​ക്കൊ​പ്പം പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്കും പാ​കി​സ്​​താ​നു​മി​ട​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഇം​റാ​ൻ വാ​ഗ്ദാ​നം ചെ​യ്ത​താ​യി പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ഇം​റാ​ന് ന​ന്ദി പ​റ​ഞ്ഞ് മോ​ദി ട്വീ​റ്റ് ചെ​യ്തു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​ണു മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്നു മോ​ദി  വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ മോ​ദി​യെ ട്വി​റ്റ​റി​ലൂ​ടെ ഇം​റാ​ൻ ​അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. പ​ു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം  ശി​ഥി​ല​മാ​യ ഇ​ന്ത്യ-​പാ​ക്​ ബ​ന്ധ​ത്തി​​െൻറ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​ത്​ പു​തി​യ സ​ർ​ക്കാ​റാ​ണ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ വി​ജ​യി​ക്കു​ന്ന​താ​ണ്​ ക​ശ്​​മീ​ർ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ഏ​റ്റ​വും  ന​ല്ല​തെ​ന്ന്​ ഇം​റാ​ൻ നേ​ര​ത്തേ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​കി​സ്താ​ന്‍ അ​ട​ച്ച വ്യോ​മ​പാ​ത ഇ​നി​യും തു​റ​ന്നി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കെ​യാ​ണ്  പ്ര​ധാ​ന​മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഇം​റാ​ന്‍ ഖാ​ന്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

Loading...
COMMENTS