ഇംറാൻ നയിക്കും; സർക്കാർ രൂപവത്കരണത്തിന് തിരക്കിട്ട നീക്കം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മുൻ പാക് ദേശീയ ക്രിക്കറ്റ് ടീം നായകൻ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ) 117 സീറ്റുകളുമായി മുന്നിൽ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ഉറപ്പായതോടെ സർക്കാർ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.െഎ ശക്തമാക്കി. വോെട്ടടുപ്പ് നടന്ന 270 സീറ്റുകളിൽ 257ലെ ഫലം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. അതിനിടെ ചെറുകക്ഷികളുടെ പിന്തുണ തിരക്കിട്ട നീക്കങ്ങളിലൂടെ ഇംറാൻ ഉറപ്പാക്കുന്നുണ്ട്.‘പുതിയ പാകിസ്താൻ’ എന്നാണ് ഇംറാെൻറ വാഗ്ദാനം.
പാകിസ്താൻ മുസ്ലിം ലീഗ്-നവാസിന് (പി.എം.എൽ-എൻ) 64ഉം ബിലാവൽ ഭൂേട്ടായുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിക്ക് (പി.പി.പി) 43ഉം സീറ്റുകളുണ്ട്. 12 സ്വതന്ത്രർ വിജയിച്ചു. മുത്തഹിദ മജ്ലിസെ അമൽ പാകിസ്താൻ (എം.എം.എ.പി) 13 സീറ്റുകൾ ഉറപ്പിച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രി പർവേശ് ഇലാഹിയുടെ പാകിസ്താൻ മുസ്ലിം ലീഗ് അഞ്ചു സീറ്റു നേടി.
കറാച്ചി കേന്ദ്രമായ മുത്തഹിദ ഖൗമി മൂവ്മെൻറിന് ആറു സീറ്റുണ്ട്. കറാച്ചിയിൽ 20 സീറ്റുകളുെണ്ടങ്കിലും അവർക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ പ്രവിശ്യകളിലേക്കും ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
വോെട്ടണ്ണലിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി വിവിധ പാർട്ടികൾ രംഗത്തുണ്ട്. വോെട്ടണ്ണൽ നീതിപൂർവമല്ലെന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് കുറ്റപ്പെടുത്തി. എന്നാൽ, േവാെട്ടണ്ണൽ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മുഹമ്മദ് റാസ ഖാൻ ആവർത്തിച്ചു. അതേസമയം, ക്രമക്കേട് ആരോപിച്ച് പി.എം.എൽ.എൻ ഇസ്ലാമാബാദിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഫലങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാക്കിയ പ്രത്യേക ഒാഫിസുകളിൽ എത്തിച്ചശേഷമാണ് പുറത്തുവിടുന്നത്. അതുകൊണ്ടാണ് ഫലം വൈകിയത്. എന്നാൽ, ഭരണം ഉറപ്പിച്ച് ഇംറാൻ വ്യാഴാഴ്ചതന്നെ രംഗത്തുവന്നിരുന്നു.
പ്രവിശ്യ ഫലങ്ങൾ
• ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിൽ പി.എം.എൽ-എൻ 127 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ആകെ 297 സീറ്റുകളാണുള്ളത്. പി.ടി.െഎ-117, സ്വതന്ത്രർ-27 എന്നിങ്ങനെയാണ് ലീഡ് നില.
• സിന്ധിൽ പി.പി.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 130ൽ 72 സീറ്റുകൾ ഉറപ്പിച്ച പി.പി.പി സർക്കാർ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
• ഖൈബർ പഖ്തൂൻഖ്വയിൽ പി.ടി.െഎ ഭരണത്തിലേക്ക്. 99ൽ 66 സീറ്റുകൾ അവർ നേടി. എം.എം.എ.പിക്ക് 10 സീറ്റുകളുണ്ട്.
• ബലൂചിസ്താനിലെ 51 സീറ്റുകളിൽ ബലൂചിസ്താൻ അവാമി പാർട്ടിക്ക് 13 സീറ്റുണ്ട്. പുതുതായി രൂപവത്കരിച്ച പാർട്ടിയാണിത്.
എട്ടു സീറ്റുകളുമായി എം.എം.എ.പി തൊട്ടുപിന്നിലുണ്ട്.
കൃത്രിമം ആരോപിച്ച് നവാസ് ശരീഫും
റാവൽപിണ്ടി: പാകിസ്താൻ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും മലീമസവും സംശയാസ്പദവുമായ ഫലം രാജ്യത്തെ രാഷ്ട്രീയരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. പൊതുതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അഴിമതിക്കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് അദിയാല ജയിലിൽ കഴിയുന്ന ശരീഫിെൻറ ആദ്യ പ്രതികരണമാണിത്. ശരീഫ്, മകൾ മറിയം ശരീഫ്, മരുമകൻ സഫ്ദർ എന്നിവരെ കോൺഫറൻസ് ഹാളിൽ എത്തിച്ചാണ് ശരീഫിെൻറ സഹോദരനും പി.എം.എൽ-എൻ പ്രസിഡൻറുമായ ഷഹബാസ് ശരീഫും മറിയത്തിെൻറ മകൻ ജുെനെദ് സഫ്ദറുമടക്കമുള്ള സന്ദർശകരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
പഞ്ചാബിൽ സ്വതന്ത്രരുമായി കൈകോർക്കാൻ പി.ടി.െഎ
ലാഹോർ: തെഹ്രീകെ ഇൻസാഫ് പാർട്ടി പഞ്ചാബ് പ്രവിശ്യയിൽ സ്വതന്ത്രരെ കൂട്ടുപിടിച്ച് സർക്കാർ രൂപവത്കരിച്ചേക്കും. പി.എം.എൽ-എന്നിെൻറ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ 117 സീറ്റുകളാണ് പി.ടി.െഎ നേടിയത്. സഖ്യകക്ഷിയായ പി.എം.എൽ-ക്യു ഏഴും സീറ്റുകൾ നേടി. 297 അംഗ പ്രവിശ്യ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 149 സീറ്റുകളാണ് േവണ്ടത്. േക്വാട്ട തികക്കാൻ സ്വതന്ത്രരെ കൂട്ടുപിടിക്കാനാണ് പി.ടി.െഎയുടെ ശ്രമം. 2008ലും 2013ലും പി.എം.എൽ-എൻ ആണ് പഞ്ചാബ് ഭരിച്ചത്. ഇക്കുറി മുന്നിലെത്തിയെങ്കിലും സർക്കാർ രൂപവത്കരണത്തിന് കേവല ഭൂരിപക്ഷം തികക്കാനാവില്ല.
റാവൽപിണ്ടിയിൽ പരാജയമറിഞ്ഞ് പി.എം.എൽ-എൻ
റാവൽപിണ്ടി: 30 വർഷത്തിനു ശേഷം റാവൽപിണ്ടിയിൽ പാകിസ്താൻ മുസ്ലിംലീഗിന് ഒരു സീറ്റുപോലും ലഭിച്ചില്ല. 1988 മുതൽ പി.എം.എൽ-എന്നിന് ആയിരുന്നു ഇവിടെ മുൻതൂക്കം. 2002ൽ പർേവസ് മുശർറഫിെൻറ ഭരണകാലത്ത് പാർട്ടി പിന്നാക്കംപോയെങ്കിലും ഇക്കുറി സംഭവിച്ചപോലെ കനത്ത തിരിച്ചടി നേരിട്ടില്ല. 2013ലെ തെരഞ്ഞെടുപ്പിൽ പി.എം.എൽ-എൻ ദേശീയ അംസംബ്ലിയിലേക്ക് മത്സരിച്ച മൂന്നു സീറ്റിലും റാവൽപിണ്ടി പ്രവിശ്യ നിയമസഭയിലേക്കുള്ള അഞ്ചു സീറ്റിലും പരാജയപ്പെട്ടിരുന്നു. എങ്കിലും നാലു ദേശീയ അസംബ്ലി സീറ്റുകളും ഒമ്പതു പ്രവിശ്യ നിയമസഭ സീറ്റുകളും നിലനിർത്തി. പാർട്ടിക്കുള്ളിലെ ഭിന്നതയും യുവാക്കൾക്കിടയിൽ ഇംറാൻ ഖാെൻറ സ്വീകാര്യതയും പ്രചാരണങ്ങളിൽ മുൻ പ്രധാനമന്ത്രി ശരീഫിെൻറ അസാന്നിധ്യവും പി.എം.എൽ-എന്നിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
