ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രി VIDEO
text_fieldsഇസ്ലാമാബാദ്: പാകിസ്താെൻറ 22ാമത് പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ അധികാരമേറ്റു. മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് അറുതി കുറിച്ച് കഴിഞ്ഞ ദിവസം പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ച ഇംറാൻ, പ്രസിഡൻറ് മംനൂൻ ഹുസൈന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പതിറ്റാണ്ടുകളായി പാകിസ്താൻ മുസ്ലിം ലീഗ് -നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) എന്നിവ മാറിമാറി അധികാരം പങ്കിട്ട രാജ്യത്ത് പുതുചരിത്രം കുറിച്ചാണ് മൂന്നാം കക്ഷിയായി പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ) അധികാരം പിടിക്കുന്നത്.
പ്രതിപക്ഷത്തെ പി.എം.എൽ-എൻ -പി.പി.പി കക്ഷികൾ രൂപംനൽകിയ സഖ്യത്തിെൻറ സ്ഥാനാർഥി ഷഹ്ബാസ് ഹുസൈനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന വോെട്ടടുപ്പിൽ 176 വോട്ടുകളുമായി ഇംറാൻ മറികടന്നത്. എതിർ സ്ഥാനാർഥി 96 വോട്ടുകൾ മാത്രമായി ചുരുങ്ങി. 172 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അധികാരമേറ്റയുടൻ പാർലമെൻറിനെ അഭിസംബോധന ചെയ്ത ഇംറാൻ പുതിയ പാകിസ്താനു വേണ്ടി പ്രവർത്തിക്കുമെന്നും രാജ്യത്തെ കൊള്ളയടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
— ANI (@ANI) August 18, 2018
ജൂലൈ 25ന് നടന്ന തെരഞ്ഞെടുപ്പിൽ 116 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പി.ടി.െഎ ചെറിയ സംഘടനകളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 2008ൽ അന്നത്തെ സൈനിക ഭരണാധികാരി പർവേസ് മുശർറഫ് അധികാരമൊഴിഞ്ഞ ശേഷം തുടർച്ചയായി മൂന്നാം ജനാധിപത്യ സർക്കാറാണിത്.
ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയിൽനിന്ന് മുൻ ക്രിക്കറ്റർമാരായ നവ്ജോത് സിങ് സിദ്ദു, സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവർ പെങ്കടുത്തു. ഇംറാെൻറ മൂന്നാമത്തെ പത്നി ബുശ്റ മനേക ആദ്യമായി പൊതുചടങ്ങിൽ പെങ്കടുക്കുന്ന വേദി കൂടിയായി സത്യപ്രതിജ്ഞ.
1992ൽ പാകിസ്താനെ ക്രിക്കറ്റ് ലോക കിരീടം ചൂടിച്ച നായകനായ ഇംറാൻ 1996ലാണ് പി.ടി.െഎയുമായി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2002ൽ ആദ്യമായി പാർലമെൻറിലെത്തിയ അദ്ദേഹം 2013ലെ തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വന്തം കക്ഷിയായ പി.ടി.െഎ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമായി.
#WATCH: Navjot Singh Sidhu meets Pakistan Army Chief General Qamar Javed Bajwa at #ImranKhan's oath-taking ceremony in Islamabad. pic.twitter.com/GU0wsSM56s
— ANI (@ANI) August 18, 2018
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. പ്രതിഷേധ സൂചകമായ കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടിയായിരുന്നു ഷഹബാസ് ഷരീഫ് വോട്ടെടുപ്പിന് എത്തിയത്. അതേസമയം പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നെങ്കിലും നേതാവ് ബിലാവല്‍ അലി ഭൂട്ടോ സഭയിലെത്തിയിരുന്നു.
#ImranKhan's wife Bushra Maneka at Khan's oath-taking ceremony in Islamabad #Pakistan pic.twitter.com/XleLVg9Sw7
— ANI (@ANI) August 18, 2018
ഒക്സ്ഫഡിൽ ഉന്നത വിദ്യാഭ്യാസം നടത്തിയ പഷ്തൂൺ വിഭാഗക്കാരനായ ഇംറാൻ 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രധാനമന്ത്രിയാകുന്നത്. നേരിയ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ഇംറാൻ അഞ്ചു വർഷം തികക്കുേമാ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇംറാെൻറ സത്യപ്രതിജ്ഞക്ക് ഇന്ത്യൻ കൂട്ടുകാരനായി സിദ്ദു
ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയായി മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ഇന്ത്യയിലെ കൂട്ടുകാരിൽനിന്നു മുൻ ക്രിക്കറ്റ് താരം നവ്ജോത് സിങ് സിദ്ദു മാത്രം. കപിൽദേവിനെയും സുനിൽ ഗവാസ്കറെയും ഇംറാൻ ഖാൻ ക്ഷണിച്ചിരുെന്നങ്കിലും തിരക്കുകാരണം ഇരുവരും ഒഴിയുകയായിരുന്നു.
തെൻറ സുഹൃത്തിെൻറ സന്തോഷത്തിൽ പെങ്കടുക്കാനാണ് താൻ വന്നതെന്ന് പഞ്ചാബ് മന്ത്രി കൂടിയായ സിദ്ദു സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾക്കിടയിൽ പറഞ്ഞു. താനൊരു രാഷ്ട്രീയക്കാരനായല്ല വന്നതെന്നും സിദ്ദു ലാഹോറിൽ പറഞ്ഞു.
ഇന്ത്യ വാഴെട്ട, പാകിസ്താൻ വാഴെട്ട എന്ന വരികൾ ചൊല്ലിയാണ് പാകിസ്താൻ മണ്ണിലെത്തിയത്. ഇംറാന്‍ സമ്മാനിക്കാൻ ഷാളുമായാണ് സിദ്ദുവെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
