രാജിയൊഴികെ പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കും –ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: തെൻറ രാജിയൊഴികെ പ്രതിപക്ഷം മുന്നോട്ടുവെച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ.
ഇംറാൻ ഖാെൻറ രാജിയാവശ്യപ്പെട്ടള്ള ജംഇയ്യത്ത് ഉലമായെ ഇസ്ലാം ഫസൽ നേതാവ് മൗലാന ഫസലുർ റഹ്മാെൻറ നേതൃത്വത്തിൽ അഞ്ചു ദിവസമായി പ്രതിപക്ഷത്തിെൻറ ആസാദി റാലി തുടരുകയാണ്.
പ്രതിരോധമന്ത്രി പർവേസ് ഖട്ടക്കടങ്ങുന്ന ഉന്നതതലപ്രതിനിധി സംഘം ഫസലുർ റഹ്മാനുമായി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ നയം വ്യക്തമാക്കിയത്. 2018ലെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയാണ് ഇംറാൻ പ്രധാനമന്ത്രിയായതെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. ഇംറാൻ രാജിവെച്ച് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.