മോദി ജയിച്ചാൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സാധ്യത- ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾക്ക് ക ൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ അധി കാരത്തിൽ വന്നാൽ വലതുപക്ഷത്തു നിന്നുള്ള തിരിച്ചടി ഭയന്ന് കശ്മീർ വിഷയത്തിൽ പാകിസ്താനുമായി ധാരണ തേടാൻ സാധ്യ തയില്ല. എന്നാൽ ബി.ജെ.പിയാണ് ജയിക്കുന്നതെങ്കിൽ ചില ധാരണകളിെലത്താൻ സാധിക്കും- വിദേശ മാധ്യമ പ്രവർത്തകർക്ക് നൽക ിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ.
ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. മുസ്ലിം എന്ന സ്വത്വം ആക്രമിക്കപ്പെടുകയാണ്. മുമ്പ് തനിക്കറിയാവുന്ന ഇന്ത്യൻ മുസ്ലിംകളെല്ലാം അവരുടെ സാഹചര്യങ്ങളിൽ സന്തോഷവാൻമാരായിരുന്നു. എന്നാൽ ഇന്ന് അവർ തീവ്ര ഹിന്ദു ദേശീയതയുടെ ഭയപ്പാടിലാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ മോദിയും തെരഞ്ഞെടുപ്പ് തന്ത്രത്തിൻെറ ഭാഗമായി ഭയവും തീവ്ര ദേശീയതയും പ്രചരിപ്പിക്കുകയാണ്. ജമ്മു കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കുമെന്ന ബി.ജെ.പിയുടെ വാദം തെരഞ്ഞെടുപ്പ് തന്ത്രമാണ്. - ഇംറാൻഖാൻ പറഞ്ഞു.
പാകിസ്താൻ കേന്ദ്രമാക്കി കശ്മീരിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നശിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അതിനായി പാക് സൈന്യത്തിന് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും ഇംറാൻ ഖാൻ അറിയിച്ചു. കശ്മീർ രാഷ്ട്രീയ അസ്ഥിരതയിലാണെന്നും എന്നാൽ അതിന് സൈനിക നടപടിയിലുടെ പരിഹാരം കാണാനാകില്ലെന്നും ഇംറാൻ പറഞ്ഞു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾ അതിർത്തി കടക്കുന്നത് സൈന്യം അടിച്ചമർത്തുന്നത് വഴി കശ്മീരികൾ ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംറാൻ ഖാൻെറ പ്രസ്താവന പുറത്തു വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പ്രതികരണവുമായി രംഗത്തെത്തി. പാകിസ്താൻ മോദിയുമായി ഒൗദ്യോഗികമായി സഖ്യം ചേർന്നിരിക്കുന്നു. മോദിക്ക് ഒരു വോട്ട് നൽകുന്നത് പാകിസ്താന് വോട്ട് ചെയ്യുന്നതിനു സമമാണ്. മോദിജി, ആദ്യം നവാസ് ശരീഫും ഇപ്പോൾ ഇംറാൻ ഖാനും നിങ്ങളുടെ സുഹൃത്തുക്കളാണ്. രഹസ്യം പുറത്തതായിരിക്കുന്നു - കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടണ് മോദി ജയിക്കണമെന്ന് പാകിസ്താൻ ആഗ്രഹിക്കുന്നത്? പാകിസ്താനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തോട് പറയണം. മോദി ജയിക്കുകയാണെങ്കിൽ പാകിസ്താൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് എല്ലാ ഇന്ത്യക്കാർക്കും മനസിലായിരിക്കുന്നു -ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. പാകിതാനും അവരുടെ വക്താക്കൾക്കുമാണ് ബി.ജെ.പിയെ തോൽപ്പിക്കേണ്ടത് എന്നായിരുന്നു മോദി ഇതുവരെ പറഞ്ഞു നടന്നത്. എന്നാൽ ഇംറാൻ ഖാൻ മോദിക്ക് രണ്ടാമതൊരു അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. - കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.