കുൽഭൂഷൺ കുറ്റക്കാരൻ; നിയമപരമായി മുന്നോട്ടുപോകും -ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസിൽ നിയമപ്രകാരം നീങ്ങുമെന്ന് പാകിസ്താ ൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ചാരനെന്ന് മുദ്രകുത്തി പാക് സൈനിക കോടതി ജാദവിന് വിധി ച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഉത്ത രവിട്ടതിനുശേഷം ആദ്യമായാണ് പാകിസ്താൻ പ്രധാനമന്ത്രി പ്രതികരിച്ചത്. ‘‘ജാദവിനെ വിട്ടയക്കണമെന്നും ഇന്ത്യക്കു തിരിച്ചുനൽകണമെന്നും ഉത്തരവിടാത്ത ഐ.സി.ജെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പാകിസ്താൻ ജനതക്കെതിരായ കുറ്റകൃത്യത്തിന് അദ്ദേഹം കുറ്റക്കാരനാണ്. പാകിസ്താൻ നിയമപ്രകാരം മുന്നോട്ടുപോകും’’ -ഇംറാൻ ഖാൻ ട്വീറ്റ്ചെയ്തു.
ജാദവ് പാകിസ്താനിൽ തുടരുമെന്നും രാജ്യത്തെ നിയമപ്രകാരം വിഷയം കൈകാര്യംചെയ്യുമെന്നും വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. ഇത് പാകിസ്താെൻറ വിജയമാണ്. ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നിട്ടും അവർ വിജയം അവകാശപ്പെടുന്നുവെങ്കിൽ, നല്ലതു വരട്ടെ’’ -ഷാ മഹ്മൂദ് ഖുറൈശി ട്വീറ്റ്ചെയ്തു.
ഇത് ഇന്ത്യക്ക് മറ്റൊരു ഫെബ്രുവരി 27 ആണെന്ന് പാകിസ്താൻ സൈനിക വക്താവ് പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യയുടെ പോർവിമാനം വീഴ്ത്തി പൈലറ്റിനെ പിടികൂടിയത് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. പാകിസ്താൻ നിയമമനുസരിച്ച് നീങ്ങുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഐ.സി.ജെ വിധി സ്വാഗതംചെയ്ത പാകിസ്താനിലെ പ്രമുഖ പത്രങ്ങൾ കേസിൽ പാകിസ്താന് വൻ വിജയമാണെന്ന് അവകാശപ്പെട്ടു. പാക് സൈനിക കോടതിയുടെ വിധിയിൽ ഫലപ്രദമായ പുനഃപരിശോധന നടക്കുംവരെ വധശിക്ഷയിൽ സ്റ്റേ തുടരണമെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. ജാദവിന് ഇന്ത്യയുടെ നയതന്ത്ര സഹായം അനുവദിക്കണമെന്നും ജഡ്ജി അബ്ദുൽഖവി അഹ്മദ് യൂസുഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
2017 ഏപ്രിലിലാണ് 49കാരനായ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ചത്.